Attacked | 'ഹോംവര്‍ക് പൂര്‍ത്തിയാക്കാത്തതിന് ആറും എട്ടും പ്രായമുള്ള സഹോദരിമാരെ മുറിയില്‍ പൂട്ടിയിട്ട് പൈപ് കൊണ്ട് ക്രൂരമായി മര്‍ദിച്ചു'; ട്യൂഷന്‍ അധ്യാപകനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വനിതാ കമീഷന്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഹോംവര്‍ക് പൂര്‍ത്തിയാക്കാത്തതിന് ആറും എട്ടും പ്രായമുള്ള സഹോദരിമാരെ ട്യൂഷന്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. ഡെല്‍ഹിയിലെ ഭല്‍സ്വ ഡെയ്‌റി ഭാഗത്താണ് സംഭവം. അധ്യാപകനെതിരെ ഈമാസം ആറിനകം നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡെല്‍ഹി വനിത കമീഷന്‍ കത്തയച്ചിട്ടുണ്ട്.

Aster_MIMS

വീടിനടുത്തുള്ള ട്യൂഷന്‍ സെന്ററിലാണ് പെണ്‍കുട്ടികള്‍ പോയിരുന്നത്. ഓഗസ്റ്റ് 31ന് വീട്ടില്‍ കരഞ്ഞുകൊണ്ട് എത്തിയ കുട്ടികളോട് പിതാവ് കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്ന് റിപോര്‍ടുകള്‍ പറയുന്നു. ഹോംവര്‍ക് മുഴുവനായി ചെയ്യാത്തതിന് ട്യൂഷന്‍ അധ്യാപകന്‍ ഒരു മുറിയില്‍ പൂട്ടിയിട്ട് പൈപ് കൊണ്ടാണ് മര്‍ദിച്ചതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.

Attacked | 'ഹോംവര്‍ക് പൂര്‍ത്തിയാക്കാത്തതിന് ആറും എട്ടും പ്രായമുള്ള സഹോദരിമാരെ മുറിയില്‍ പൂട്ടിയിട്ട് പൈപ് കൊണ്ട് ക്രൂരമായി മര്‍ദിച്ചു'; ട്യൂഷന്‍ അധ്യാപകനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വനിതാ കമീഷന്‍

മര്‍ദനമേറ്റതിന്റെ നിരവധി പാടുകള്‍ ഇവരുടെ ദേഹത്തുണ്ടായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപോര്‍ടുകള്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഡെല്‍ഹി വനിതാ കമീഷന്‍ സംഭവത്തില്‍ വിശദീകരണം തേടിയത്.

Keywords: New Delhi, News, National, Crime, Complaint, hospital, attack, Teacher, Children, Sisters, 6 and 8, attacked with pipe by tuition teacher.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia