മദ്യലഹരിയിൽ നടൻ സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് കാൽനടയാത്രികന് പരിക്കേറ്റതായി പരാതി; 'പൊലീസിനെയും ആക്രമിച്ചു'
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അപകടത്തിന് പിന്നാലെ നടൻ നാട്ടുകാരെ അസഭ്യം പറയുകയും റോഡിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു.
● ബലം പ്രയോഗിച്ചാണ് സിദ്ധാർത്ഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
● പരിക്കേറ്റയാളെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
● 'തട്ടീം മുട്ടീം' എന്ന പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്രത്തിലൂടെയാണ് സിദ്ധാർത്ഥ് ശ്രദ്ധേയനായത്.
● നിലവിൽ 'ഉപ്പും മുളകും' എന്ന പരമ്പരയിൽ അഭിനയിച്ചു വരികയായിരുന്നു താരം.
കോട്ടയം: (KVARTHA) മദ്യലഹരിയില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് കാല്‍നടയാത്രികന് പരിക്കേറ്റതായി പരാതി. ബുധനാഴ്ച രാത്രി എംസി റോഡില്‍ നാട്ടകം ഗവണ്‍മെന്റ് കോളേജിന് സമീപമാണ് സംഭവം നടന്നത്.
അപകടത്തിന് പിന്നാലെ ചോദ്യംചെയ്ത നാട്ടുകാരെയും വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെയും സിദ്ധാര്‍ത്ഥ് ആക്രമിച്ചതായും ആക്ഷേപമുണ്ട്. ഒടുവില്‍ ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.
കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ പരിക്കേറ്റയാളെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നില ഗൗരവമായതിനെത്തുടർന്ന് പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തെത്തുടർന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ സിദ്ധാര്‍ത്ഥും നാട്ടുകാരും തമ്മില്‍ വലിയ തോതിൽ വാക്കുതര്‍ക്കമുണ്ടായി. നടൻ നാട്ടുകാരെ അസഭ്യം പറയുന്നതിൻ്റെയും നടുറോഡിൽ കിടന്ന് പരിഭ്രാന്തി സൃഷ്ടിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
സംഭവസ്ഥലത്തെത്തിയ പൊലീസിനെ ആക്രമിക്കാനും നടൻ മുതിർന്നതോടെയാണ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തേണ്ടി വന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് സിദ്ധാര്‍ത്ഥ് പ്രഭു. മഴവില്‍ മനോരമയിലെ 'തട്ടീം മുട്ടീം' എന്ന സീരിയലിലൂടെ ബാലതാരമായി എത്തിയ സിദ്ധാര്‍ത്ഥ് പരമ്പരയില്‍ മഞ്ജു പിളളയുടെ മകനായ 'കണ്ണൻ' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്.
പിന്നീട് ചില സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. അടുത്തിടെയാണ് 'ഉപ്പും മുളകും' പരമ്പരയില്‍ സിദ്ധാർത്ഥ് അഭിനയിച്ച് തുടങ്ങിയത്. സീരിയലില്‍ പ്രധാന കഥാപാത്രമായ ലക്ഷ്മിയുടെ ഭര്‍ത്താവായാണ് താരം ഇപ്പോൾ വേഷമിടുന്നത്. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യൂ. വാർത്ത ഷെയർ ചെയ്യൂ.
Article Summary: Serial actor Sidharth Prabhu taken into custody for drunk driving and attacking police in Kottayam.
#SidharthPrabhu #KottayamNews #DrunkDriving #MalayalamSerial #PoliceAttack #KeralaPolice
