സിപിഎം നേതാക്കൾ പ്രതികളായ ഷുക്കൂർ വധക്കേസിൽ 21 സാക്ഷികളെ ആദ്യഘട്ടത്തിൽ വിസ്തരിക്കും; കോടതിയിൽ ഹാജരായത് 31 പ്രതികൾ


● 2012 ഫെബ്രുവരി 20നാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.
● ഷുക്കൂറിനെ തടഞ്ഞുവെച്ച് പാർട്ടി കോടതി വിചാരണ നടത്തിയെന്ന് സിബിഐ.
● മുസ്ലിം ലീഗ് ആണ് ഷുക്കൂറിൻ്റെ കുടുംബത്തിന് നിയമസഹായം നൽകുന്നത്.
(KVARTHA) കണ്ണൂരിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിലെ വിചാരണ നടപടികൾ എറണാകുളം പ്രത്യേക സിബിഐ കോടതി മൂന്നിൽ ആരംഭിച്ചു. കൊല്ലപ്പെട്ട ഷുക്കൂറിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ഒന്നാം സാക്ഷിയുമായ സഖറിയയെ പ്രോസിക്യൂഷൻ ആദ്യമായി വിസ്തരിച്ചു.
ഒന്നാം സാക്ഷിയുടെ വിസ്താരം മൂന്ന് ദിവസത്തോളം നീണ്ടുനിൽക്കും. പ്രോസിക്യൂഷൻ്റെ ആദ്യ ഘട്ടത്തിൽ 21 സാക്ഷികളെയാണ് വിസ്തരിക്കുക. പ്രതിപ്പട്ടികയിലുള്ള സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരടക്കമുള്ള 31 പ്രതികളും കോടതിയിൽ ഹാജരായി.
2012 ഫെബ്രുവരി 20നാണ് അരിയിൽ സ്വദേശിയായ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകരായ പ്രതികൾ ഷുക്കൂറിനെ തളിപ്പറമ്പ് ചുള്ളിയോട് വയലിൽ തടഞ്ഞുവെച്ച് പാർട്ടി കോടതി വിചാരണ നടത്തി കൊലപ്പെടുത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
ഈ കേസിൽ സിപിഐഎം നേതാക്കളായ പി. ജയരാജനും ടി. വി. രാജേഷും യഥാക്രമം 32, 33 പ്രതികളാണ്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഷുക്കൂറിൻ്റെ കുടുംബത്തിന് നിയമപോരാട്ടത്തിന് സഹായം നൽകുന്നത് മുസ്ലിം ലീഗ് കണ്ണൂർ നേതൃത്വമാണ്.
ഷുക്കൂർ വധക്കേസിലെ വിചാരണയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Summary: The trial in the Ariyil Shukoor murder case, a politically charged incident in Kannur, has commenced at the CBI Special Court in Ernakulam. The first witness, Shukoor's friend Sakariya, was examined. 21 witnesses will be examined in the initial phase. 31 accused, including CPM leaders P. Jayarajan and T.V. Rajesh, were present in court.
#ShukoorMurderCase, #KeralaPolitics, #Kannur, #CBI, #TrialBegins, #PJayarajan\