യുപിയില്‍ കോവിഡ് രോഗിയുടെ മൃതദേഹം നദിയില്‍ തള്ളിയ സംഭവം; ബന്ധുക്കള്‍ അറസ്റ്റില്‍
May 30, 2021, 15:40 IST
ലക്‌നൗ: (www.kvartha.com 30.05.2021) ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ കോവിഡ് രോഗിയുടെ മൃതദേഹം നദിയില്‍ തള്ളിയ സംഭവത്തില്‍ ബന്ധുക്കള്‍ അറസ്റ്റില്‍. വാഹനത്തിലാണ് മൃതദേഹവുമായി ഒരു സംഘം എത്തിയത്. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ രണ്ടുപേര്‍ ഓറഞ്ച് തുണിയില്‍ പൊതിഞ്ഞ മൃതദേഹം രാപ്തി നദിയിലെറിയുകയായിരുന്നു.
മൃതദേഹം നദിയില്‍ തള്ളുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മെഡിക്കല്‍ ഓഫീസര്‍ മൃതദേഹം പരിശോധിച്ച് കോവിഡ് രോഗിയുടേതാണെന്ന് സ്ഥിരീകരിച്ചു. മെയ് 25നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും 28ന് മരിച്ചുവെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.