Crime | തിരുവനന്തപുരത്ത് നടുക്കുന്ന വെളിപ്പെടുത്തൽ: 6 കൊലപാതകങ്ങൾ താൻ നടത്തിയെന്ന് യുവാവിൻ്റെ മൊഴി; പൊലീസിൽ കീഴടങ്ങി; 5 പേർ മരിച്ചതായി കണ്ടെത്തി

 
Crime in Venjaramoodu, Thiruvananthapuram, where six murders were reported.
Crime in Venjaramoodu, Thiruvananthapuram, where six murders were reported.

Photo: Arranged

● വെഞ്ഞാറമൂട്ടിലാണ് സംഭവം.
● പരിശോധനയിൽ അഞ്ച് പേര് മരിച്ചതായി കണ്ടെത്തി
● പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

 

തിരുവനന്തപുരം: (KVARTHA) വെഞ്ഞാറമൂട്ടിൽ ആറ് പേരെ കൊലപ്പെടുത്തിയെന്ന നടുക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്. ആറുപേരെ കൊലപ്പെടുത്തിയെന്ന് വെഞ്ഞാറമൂട് സ്വദേശി അഫാൻ (23) ആണ് പൊലീസിൽ കീഴടങ്ങി മൊഴി നൽകിയത്. 

പരിശോധനയിൽ അഞ്ച് പേര് മരിച്ചതായി കണ്ടെത്തി. പിതാവിൻ്റെ മാതാവ് സൽമ ബീവി (88), ബന്ധുക്കളായ ലത്വീഫ് (66), ശാഹിദ (58), സഹോദരൻ അഫ്സാൻ (13), പെൺസുഹൃത്ത് എന്നിവരാണ് മരിച്ചത്. മാതാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ പറഞ്ഞ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തുകയാണ്.

അഫാൻ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തിയാണ് കുറ്റസമ്മതം നടത്തിയത്. പേരുമലയിൽ മൂന്ന് പേരെയും പാങ്ങോട് ഒരാളെയും കൊന്നെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

A youth has confessed to killing six people, including his sister, in Venjaramoodu, Thiruvananthapuram. The police are verifying the authenticity of his statement. Family disputes are suspected to be the motive. The accused is in police custody.

#KeralaCrime #MurderMystery #Thiruvananthapuram #CrimeNews #Shocking #Confession

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia