Police Negligence | ഷിബില കൊലപാതകം: പൊലീസിന് വീഴ്ച; എസ്ഐക്ക് സസ്‌പെൻഷൻ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഷിബിലയുടെ പരാതി സ്റ്റേഷൻ പിആർഒ കൂടിയായ കെ.കെ. നൗഷാദ് ഗൗരവമായി കൈകാര്യം ചെയ്തില്ല.
● യാസിറിനെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം ഇരു കുടുംബങ്ങളെയും വിളിച്ചു വരുത്തി മധ്യസ്ഥ ചർച്ച നടത്തുക മാത്രമാണ് പൊലീസ് ചെയ്തത്.
● ഷിബിലയെ കൊല്ലുമെന്ന് പല തവണ ഭീഷണി മുഴക്കിയ ശേഷമായിരുന്നു കൊലപാതകം.
● ഷിബിലയുടെയും കുഞ്ഞിൻ്റെയും വസ്ത്രം പോലും യാസിർ തരുന്നില്ലെന്ന് മുൻപ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
● ലഹരിക്ക് അടിമയായ യാസിർ ഷിബിലയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു.
കോഴിക്കോട്: (KVARTHA) ഈങ്ങാപ്പുഴയിൽ ഷിബില കൊല്ലപ്പെട്ട കേസിൽ താമരശ്ശേരി പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.കെ. നൗഷാദിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കൊല്ലപ്പെട്ട ഷിബിലയുടെ ഭർത്താവ് യാസിറിനെതിരെ ഷിബില നൽകിയ പരാതി ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. റൂറൽ എസ്.പി താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് സസ്പെൻഷൻ ഉത്തരവിട്ടത്.
യാസിറിനെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം ഇരു കുടുംബങ്ങളെയും വിളിച്ചു വരുത്തി മധ്യസ്ഥ ചർച്ച നടത്തുക മാത്രമാണ് പൊലീസ് ചെയ്തത്. ഷിബിലയുടെ പരാതി സ്റ്റേഷൻ പിആർഒ കൂടിയായ കെ.കെ. നൗഷാദ് ഗൗരവമായി കൈകാര്യം ചെയ്യുകയോ, മേലുദ്യോഗസ്ഥരെ കൃത്യമായി അറിയിക്കുകയോ ചെയ്തില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. യാസിറിനെ കസ്റ്റഡിയിൽ ലഭിക്കാനായി പൊലീസ് താമരശ്ശേരി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
പൊലീസിനെതിരെ പരാതി നൽകുമെന്ന് ഷിബിലയുടെ കുടുംബം വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി. യാസിർ ഷിബിലയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസിനോട് സൂചിപ്പിച്ചിരുന്നെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. പൊലീസിൻ്റെ അനാസ്ഥക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് അറിയിച്ചിരുന്നു. യാസിർ പുറത്തിറങ്ങിയാൽ തന്നെ കൊല്ലുമെന്ന് ഭയക്കുന്നുണ്ടെന്നും ഷിബിലയുടെ പിതാവ് പറഞ്ഞു.
ലഹരിക്ക് അടിമയായ യാസിർ ഷിബിലയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. ഇത് യാസിറിൻ്റെ വീട്ടുകാർക്ക് അറിയാമെന്നും ഷിബില പരാതിയിൽ പറഞ്ഞിരുന്നു. യാസിറിൻ്റെ കുടുംബാംഗങ്ങളും വീട്ടിൽവെച്ച് ഷിബിലയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ഷിബിലയുടെ ബന്ധുക്കളും ആരോപിച്ചു.
കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് യാസിർ ഷിബിലയെ വകവരുത്തിയതെന്ന് പൊലീസ് പറയുന്നു. ഷിബിലയെ കൊല്ലുമെന്ന് പല തവണ ഭീഷണി മുഴക്കിയ ശേഷമായിരുന്നു കൊലപാതകം. വീട്ടുപരിസരത്ത് നിന്ന് ആളൊഴിഞ്ഞെന്ന് ഉറപ്പുവരുത്തിയാണ് യാസിർ കൈയ്യിൽ കരുതിയ കത്തി കൊണ്ട് ഷിബിലയുടെ കഴുത്തിൽ കുത്തിയത്. ഷിബിലയെ രക്ഷിക്കാൻ എത്തിയ അബ്ദുൽ റഹ്മാനെയും ഹസീനയെയും കുത്തി കാറിൽ രക്ഷപ്പെടുകയായിരുന്നു.
നേരത്തെ, യാസിറിൻ്റെ അക്രമം തുടർന്നപ്പോൾ കഴിഞ്ഞ ഫെബ്രുവരി 28 ന് പൊലീസിൽ പരാതി നൽകിയിരുന്നു. ഷിബിലയുടെയും കുഞ്ഞിൻ്റെയും വസ്ത്രം പോലും യാസിർ തരുന്നില്ലെന്ന് പറഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല. കഴിഞ്ഞ മാസം സ്വന്തം ഉമ്മയെ വെട്ടിക്കൊന്ന ആഷിഖ് യാസിറിൻ്റെ സുഹൃത്താണെന്ന് അറിഞ്ഞപ്പോൾ ഷിബില ഭയന്നിരുന്നു. യാസിറിൻ്റെ കൂടെ ജീവിച്ചാൽ മരണം ഉറപ്പാണെന്ന് അറിയാമായിരുന്നു ഷിബിലയ്ക്ക്. അങ്ങനെ അഭയം തേടിയതാണ് സ്വന്തം വീട്ടിൽ. എന്നാൽ ഒരു മാസങ്ങൾക്കിപ്പുറം ഷിബില ഭയന്നതു പോലെ സംഭവിക്കുകയും ചെയ്തു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Grade SI K.K. Noushad of Thamarassery police station has been suspended pending investigation in the Shibila murder case. This action follows the finding that Shibila's complaint against her husband Yasir was not handled seriously. Police only conducted mediation talks instead of taking Yasir into custody despite Shibila's fears of being attacked. The family had alleged police negligence and threatened to file a complaint with the Chief Minister and DGP.
#ShibilaMurder, #PoliceNegligence, #Suspension, #KozhikodeCrime, #DomesticViolence, #KeralaPolice
