ഏഴു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ തമിഴ്നാട് സ്വദേശി അറസ്റ്റില്‍
Jun 10, 2020, 15:42 IST
ADVERTISEMENT
തളിപ്പറമ്പ്: (www.kvartha.com 10.06.2020) തളിപ്പറമ്പില്‍ ഏഴുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. തമിഴ്നാട് സ്വദേശി വേലു സ്വാമി (41) ആണ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ കുട്ടിയുടെ വീടിന് അടുത്തായി താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് ഏഴ് വയസുകാരന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതെന്നാണ് വീട്ടുകാര്‍ പറയുന്നത്.
പുറത്തേക്ക് പോയ മകന് തിരികെ വന്നപ്പോള്‍ വസ്ത്രത്തില്‍ രക്തക്കറ കണ്ടതായും തുടര്‍ന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞതെന്നും മാതാവ് പറയുന്നു. കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ കൗണ്‍സിലിംഗിന് ശേഷമാണ് പീഡനത്തിന്റെ വിശദ വിവരം കുട്ടി വെളിപ്പെടുത്തിയത്.
Keywords: News, Kerala, Crime, Arrest, Arrested, Child, Boy, Police, Seven year old subjected for molest, Tamil Nadu native arrested

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.