SWISS-TOWER 24/07/2023

Arrest | ഒരേ സൂപ്പർ മാർക്കറ്റിൽ പലതവണ കവർച്ച; പൊലീസിന് തന്നെ നാണക്കേടുണ്ടാക്കിയ മോഷ്ടാവ് ഒടുവിൽ പിടിയിൽ 

 
Arrest
Arrest

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പെരുമ്പയിലെ മാധവി എന്റര്‍പ്രൈസസിലെ  അടക്കം നിരവധി കളവ് കേസുകളില്‍ പ്രതിയാണിയാളെന്നാണ് പൊലീസിൻ്റെ  പ്രാഥമിക നിഗമനം.

പയ്യന്നൂർ: (KVARTHA) നഗരത്തിലെ സൂപ്പർ മാർക്കറ്റിൽ പല തവണ കവർച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. എക്‌സോസ് ഫാനിളക്കി അതിലൂടെ സൂപ്പർ മാർക്കറ്റിന് അകത്തു കയറി മോഷണം നടത്തി കടന്നു കളഞ്ഞ മോഷ്ടാവാണ് ഒടുവിൽ അറസ്റ്റിലായത്. തമിഴ്‌നാട് കോയമ്പത്തൂരിനടുത്ത് ശുക്രപാളയം സ്വദേശി ജോ പീറ്റര്‍ എന്ന ശക്തി വേലാണ് (32) പയ്യന്നൂര്‍ പൊലീസിൻ്റെ പിടിയിലായത്.

Aster mims 04/11/2022

നിരവധി തവണ പയ്യന്നൂര്‍ സ്‌കൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി കളവ് നടത്തിയ മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ അല്ലാതെ മറ്റ് തെളിവുകളുമുണ്ടായിരുന്നില്ല. 2022 ആഗസ്റ്റ് നാല്, 23 ഏപ്രില്‍ 20 ഏറ്റവും ഒടുവില്‍ കഴിഞ്ഞ മെയ് രണ്ടിനും സ്ഥാപനത്തിൽ കയറിയിരുന്നു. പെരുമ്പയിലെ മാധവി എന്റര്‍പ്രൈസസിലെ  അടക്കം നിരവധി കളവ് കേസുകളില്‍ പ്രതിയാണിയാളെന്നാണ് പൊലീസിൻ്റെ  പ്രാഥമിക നിഗമനം.

വടകര റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പ്രതി അറസ്റ്റിലായത്. ഒരു സൂപ്പർ മാർക്കറ്റിൽ തന്നെ പലതവണ കയറി കൊള്ളയടിച്ച മോഷ്ടാവ് പൊലീസിനു തന്നെ നാണക്കേടുണ്ടാക്കിയിരുന്നു. നിരന്തരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. മോഷ്ടാവ്  ഇതര സംസ്ഥാനക്കാരനാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ തെളിഞ്ഞതോടെയാണ് പൊലീസ് അന്വേഷണം പുരോഗമിച്ചത്.

#shoplifting #arrest #Kerala #Payyanur #theft #crime #CCTV

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia