Crime | അഴീക്കൽ കൊലപാതക കേസിൽ രണ്ടാം പ്രതി പിടിയിൽ

 
Police arrest the second accused, Ramakanth Mallick, in the Azheekal murder case.
Police arrest the second accused, Ramakanth Mallick, in the Azheekal murder case.

Photo: Arranged

● ഒഡീഷ സ്വദേശിയായ രമാകാന്ത് മാലിക്കാണ് അറസ്റ്റിലായത്.
● വളപട്ടണം ഇൻസ്പെക്ടർ ടി പി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 
● കേസിലെ മറ്റൊരു പ്രതിയായ മഗു മാലിക്കിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

കണ്ണൂർ: (KVARTHA) അഴീക്കലിൽ നടന്ന കൊലപാതക കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ ആന്ധ്രപ്രദേശിൽ നിന്നും വളപട്ടണം പൊലീസ് പിടികൂടി. ഒഡീഷ സ്വദേശിയായ രമാകാന്ത് മാലിക്കാണ് അറസ്റ്റിലായത്.

വളപട്ടണം ഇൻസ്പെക്ടർ ടി പി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അഴിക്കൽ തുറമുഖ ഷെഡിൽ നിന്നും മദ്യപാനതർക്കത്തിനിടെ ഒഡീഷ സ്വദേശി രമേഷ് ദാസിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റുചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മഗു മാലിക്കിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് മാസം മുൻപാണ് കൊലപാതകം നടന്നത്.

ഹൈദരാബാദിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. എസ്ഐമാരായ എ.പി. ഷാജി, നിവേദ്, സിപിഒമാരായ കിരൺ, ജോബി പി ജോൺ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

The second accused in the Azheekal murder case, Ramakanth Mallick, was arrested in Andhra Pradesh after being on the run for three months.

#AzheekalMurder #CrimeNews #PoliceArrest #KeralaNews #MurderCase #Justice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia