SDPI | എസ് ഡി പി ഐ പ്രവർത്തകൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ 3 പേർ അറസ്റ്റിൽ

 
SDPI house bombing incident in Kannur, 3 arrested suspects
SDPI house bombing incident in Kannur, 3 arrested suspects

Photo: Arranged

● പ്രജീഷ് എന്ന മുത്തു, ഷിന്റോ സുരേഷ്, ദിലീപ് പാറായി എന്നിവരാണ് അറസ്റ്റിലായത്.
● വീടിന്റെ ഗ്രിൽസിൽ തട്ടിത്തെറിച്ച സ്റ്റീൽ ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.
● പിന്നിൽ സി.പി.എമ്മിന്റെ ഗൂഢാലോചനയുണ്ടെന്ന് എസ്.ഡി.പി.ഐ.

കണ്ണൂർ: (KVARTHA) മുഴപ്പിലങ്ങാട് എസ്.ഡി.പി.ഐ പ്രവർത്തകൻ പിലാച്ചേരി സിറാജിൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. പ്രജീഷെന്ന മുത്തു, ഷിൻ്റോ സുരേഷ്, ദിലീപ് പാറായി എന്നിവരെയാണ് എടക്കാട് ഇൻസ്പെക്ടർ എം വി ബിജുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. തിങ്കളാഴ്ച്ച പുലർച്ചെ ആറു മണിക്കാണ് സംഭവം. 

വീടിൻ്റെ ഗ്രിൽസിൽ തട്ടിതെറിച്ച സ്റ്റീൽ ബോംബുകൾ ഉഗ്രസ്ഫോടന ശബ്ദമുണ്ടാക്കി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സമയത്ത് സിറാജും കുടുംബവും വീട്ടിലുണ്ടായിരുന്നു. ബൈക്കിലെത്തിയ പ്രതികൾ അതിവേഗം രക്ഷപ്പെട്ടു. നേരത്തെ ഒന്നാം പ്രതി സിറാജിനെ ഭീഷണിപ്പെടുത്തിയെന്നതിന എടക്കാട് പൊലീസ് കേസെടുത്തിരുന്നു. ശ്രീകുരുംബക്കാവ് ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന വെടിക്കെട്ടിന് ശേഷമാണ് വീടിന് നേരെ ബോംബേറ് നടന്നത്.

അതേസമയം, വീടിന് നേരെ ബോംബെറിഞ്ഞ സംഭവം സിപിഎമ്മിന്റെ ഗൂഡാലോചനയാണെന്ന് എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു. നിരവധി കേസിലെ പ്രതിയായ സി പി എം പ്രവര്‍ത്തകരായ പ്രജീഷ് എന്ന മുത്തു, ഷിന്റോ കൊളശ്ശേരി എന്നിവരാണ് ബൈക്കിലെത്തി സ്റ്റീല്‍ ബോംബെറിഞ്ഞത്. നേരത്തെയും ഇവര്‍ സിറാജിന് നേരെ വധഭീഷണി മുഴക്കിയിരുന്നു. സിറാജിന്റെ മകനെ കിണറ്റിലെറിഞ്ഞ് അപായപ്പെടുത്തുമെന്നും പ്രജീഷ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിലൊക്കെ നല്‍കിയ പരാതിയിലൊന്നും പൊലീസ് കാര്യക്ഷമായി ഇടപ്പെട്ടിരുന്നില്ലെന്നും എസ്ഡിപിഐ പ്രസ്താവനയിൽ പറയുന്നു.

പിലാച്ചേരിയിലെ തന്നെ അശ്രഫ് എന്നയാളെ കൈയേറ്റം ചെയ്യുകയും കട ആക്രമിച്ചതും പ്രജീഷിന്റെ നേതൃത്വത്തിലായിരുന്നു. ഈ സംഭവത്തിലും എടക്കാട് പൊലീസ് നിഷ്‌ക്രിയത്വമായിരുന്നു. പ്രജീഷിന്റെ നേതൃത്വത്തില്‍ തുടരെ തുടരെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ പോലിസ് പുലര്‍ത്തിയ ഉദാസീനത കാരണമാണ് ഇപ്പോള്‍ നടന്ന ബോംബേറ്. വീടിന് ഗ്രില്‍സ് ഉണ്ടായത് കൊണ്ടാണ് അത്യാഹിതമൊന്നും സംഭവിക്കാതിരുന്നത്.  പ്രതികള്‍ക്ക് സ്റ്റീല്‍ ബോംബ് ലഭിച്ചത് തന്നെ സംഭവത്തില്‍ സിപിഎമ്മിന്റെ ഗൂഢാലോചന വ്യക്തമാക്കുന്നതാണ്. കൂടാതെ കൊളശ്ശേരിയിലെ ക്രിമിനലും ബോംബേറില്‍ പങ്കാളിയായതും സിപിഎം പങ്ക് വ്യക്തമാക്കുന്നതാണ്. 

കൂറുമ്പക്കാവ് ക്ഷേത്രോല്‍സവം നടക്കുന്ന ദിവസവും വെടിക്കെട്ട് നടക്കുന്ന സമയവും തന്നെ ബോംബറിഞ്ഞതിലും ഗൂഢാലോചനയും ആസൂത്രണവും വ്യക്തമാണ്. പിലാച്ചേരി ഭാഗത്ത് എസ്ഡിപിഐക്ക് ജനസ്വാധീനം വര്‍ധിക്കുന്നതില്‍ വിറളി പൂണ്ട് ക്രിമിനലുകളെ ഉപയോഗപ്പെടുത്തി സിപിഎമ്മാണ് അക്രമം ആസൂത്രണം ചെയ്യുന്നത്. സാമൂഹിക വിരുദ്ധരെ കയറൂരി വിട്ട് നാട്ടില്‍ അശാന്തിയും സംഘര്‍ഷവും സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സിപിഎം ശ്രമം ജനം തിരിച്ചറിയണമെന്നും എസ്.ഡി.പി.ഐ നേതൃത്വം ആവശ്യപ്പെട്ടു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Three CPM workers arrested for bombing SDPI activist’s house. The incident, linked to ongoing threats, occurred after temple festival fireworks in Kannur.

#SDPI #Bombing #CPM #Kannur #Arrested #Crime

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia