Arrested | സ്‌കൂള്‍ അദ്ധ്യാപകന്റെയും കുടുംബത്തിന്റെയും കൊല; പ്രതി പിടിയിലായി


● പ്രണയപരമായ പ്രശ്നങ്ങൾ കൊലപാതകത്തിനുവേണ്ടി കാരണം ആണെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്.
● ഡൽഹിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നോയിഡയ്ക്ക് സമീപത്തുനിന്നാണ് ചന്ദൻ വർമ്മയെന്നയാളെ പൊലീസ് പിടികൂടിയത്.
അമേഠി: (KVARTHA) സർക്കാർ സ്‌കൂൾ അദ്ധ്യാപകനായ സുനിൽകുമാർ, ഭാര്യ പൂനം ഭാരതി, ഒന്നും ആറും വയസുള്ള രണ്ട് പെൺമക്കൾ എന്നിവരെ വീട്ടിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്‍. ഡൽഹിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നോയിഡയ്ക്ക് സമീപത്തുനിന്നാണ് ചന്ദൻ വർമ്മയെന്നയാളെ പൊലീസ് പിടികൂടിയത്.

പൂനം ഭാരതിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും തമ്മില്‍ അടുത്തിടെയുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നുമാണ് ചന്ദൻ പൊലീസിന് മൊഴി നല്‍കിയത്. പൂനം നേരത്തെ ചന്ദനിൽ നിന്ന് ജീവനു ഭീഷണി ഉണ്ടെന്ന് പരാതി നൽകിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും ചന്ദൻ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുക്കാൻ പോകുന്നതിനിടെ ഇയാള്‍ പൊലീസിനെ വെടിവയ്ക്കാൻ ശ്രമിക്കുകയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ ഇയാളുടെ കാലില്‍ വെടിവച്ച് കീഴ്‌പ്പെടുത്തുകയായിരുന്നെന്നും പൊലിസ് പറഞ്ഞു.
പൊലീസ് പറയുന്നതനുസരിച്ച്, ചന്ദൻ തന്റെ ഫോണിൽ അഞ്ചുപേരുടെ മരണം ഉടൻ ഉണ്ടാകുമെന്ന തരത്തിലുള്ള ഒരു വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇത് കൊലപാതകത്തിന് തെളിവായി പൊലീസ് കണക്കാക്കുന്നു. കുടുംബത്തെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ചന്ദന്റെ ഉദ്ദേശ്യമെന്നും പൊലീസ് വ്യക്തമാക്കി.
രണ്ട് മാസം മുമ്പ് പൂനം ഭാരതി പൊലീസിൽ നൽകിയ പരാതിയിൽ ചന്ദൻ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ ചന്ദൻ ആണ് ഉത്തരവാദിയെന്നും പൂനം നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റിൽ നൽകിയ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു. ഓഗസ്റ്റ് 18ന് കുഞ്ഞിന് മരുന്ന് വാങ്ങാനായി റായ്‌ബറേലിയിലെ ആശുപത്രിയില്‍ പോയപ്പോള്‍ ചന്ദൻ പൂനത്തിനോട് മോശമായി പെരുമാറി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
#Murder #Investigation #Crime #DomesticViolence #Teacher #Family