Police Booked | വിദ്യാര്‍ഥിനിയെ സ്‌കൂള്‍ മുറിയില്‍ പൂട്ടിയിട്ട് മുടി മുറിച്ചതായി പരാതി; പ്രിന്‍സിപാലിനെതിരെ പോക്‌സോ കേസ്

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com) ഒമ്പതാം വിദ്യാര്‍ഥിനിയെ സ്‌കൂള്‍ മുറിയില്‍ പൂട്ടിയിട്ട് മുടി മുറിച്ചുവെന്ന പരാതിയില്‍ പ്രിന്‍സിപാലിനെതിരെ പോക്‌സോ കേസ്. ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദിലാണ് സംഭവം. പ്രിന്‍സിപാലിന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തിക്കെതിരെ തക്കശിക്ഷ നല്‍കിയില്ലായെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് വിദ്യാര്‍ഥിനി പരാതിയില്‍ പറയുന്നു.   

Aster_MIMS

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഇരുവശത്തും മുടി കെട്ടുന്നതിന് സ്‌കൂളില്‍ ചട്ടം നിലനിന്നിരുന്നു. എന്നാല്‍, പരാതിക്കാരിയായ പെണ്‍കുട്ടി ആ ദിവസം സമയക്കുറവ് കൊണ്ട് ഒരു ഭാഗം മാത്രമേ മുടി കെട്ടിയിരുന്നുള്ളൂ. ഇതില്‍ പ്രകോപിതനായ പ്രിന്‍സിപാള്‍ കുട്ടിയെ മുറിയിലേക്ക് വിളിച്ച് വരുത്തി പൂട്ടിയിട്ട് മുടി മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.    

Police Booked | വിദ്യാര്‍ഥിനിയെ സ്‌കൂള്‍ മുറിയില്‍ പൂട്ടിയിട്ട് മുടി മുറിച്ചതായി പരാതി; പ്രിന്‍സിപാലിനെതിരെ പോക്‌സോ കേസ്

പ്രിന്‍സിപാള്‍ ആദ്യമല്ല ഇത്തരത്തില്‍ പെറുമാറുന്നതെന്നും മുമ്പും മറ്റുപെണ്‍കുട്ടികളുടെ മുടി മുറിച്ചതായും പെണ്‍കുട്ടി പരാതിയില്‍ ആരോപിച്ചു. പ്രിന്‍സിപാലിനെതിരെ പോക്‌സോ കേസെടുത്തു. അതേസമയം സംഭവത്തിന് ശേഷം ഒളിവിലായ പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Keywords: Lucknow, News, National, Case, Complaint, Police, Girl, Case, school, Crime, School Principal Locks Minor Girl Student in Room, Chops Off Her Hair in Farrukhabad; Police Booked.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia