Criticism | ചന്ദനക്കടത്ത്: മുഖ്യപ്രതി അറസ്റ്റിൽ; മൂന്നു പേർക്ക് വേണ്ടി അന്വേഷണം 

 
Sandalwood Theft: Main Accused Arrested; Hunt on for Three Others

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മഴു കയർ എന്നിവ അവിടെ ഉപേക്ഷിച്ചാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. 
● ചന്ദനക്കടത്തിന് ഉപയോഗിച്ച ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കണ്ണൂർ: (KVARTHA) നഗരത്തിൽ മൂന്ന് വീട്ടുപറമ്പുകളിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്തിയെന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിലായി. രണ്ടു മാസത്തിന് ശേഷമാണ് പ്രതി അറസ്റ്റിലായത്. കാർ ഡ്രൈവറായ എ  ഷാജഹാൻ (41) ആണ് പൊലീസിന്റെ പിടിയിലായത്. ചന്ദനക്കടത്തിന് ഉപയോഗിച്ച ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Aster mims 04/11/2022

കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് രാത്രിയാണ് ആദികടലായി അമ്പലത്തിന് സമീപത്തെ വീടുകളിൽ നിന്ന് ചന്ദനമരങ്ങൾ മോഷണം പോയത്. മഴു കയർ എന്നിവ അവിടെ ഉപേക്ഷിച്ചാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഷാജഹാൻ്റെ പങ്കാളിത്തം തെളിഞ്ഞത്.

കണ്ണൂർ സിറ്റി എസ്.ഐ ധന്യാ കൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. കണ്ണൂർ സിറ്റി എസ്.ഐ വിനോദ് അന്വേഷണത്തിന് നേതൃത്വം നൽകി. ഈ കേസിൽ ഷാജഹാനൊപ്പം മൂന്ന് പേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. അറസ്റ്റിലായ പ്രതിയെ കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#SandalwoodTheft #KannurCrime #PoliceArrest #TreeTheft #CrimeNews #KeralaNews
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia