Death Threat | '2 കോടി തന്നില്ലെങ്കിൽ കൊല്ലും', സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി; പൊലീസ് അന്വേഷണം തുടരുന്നു


● അഞ്ചുകോടിയാണ് അന്ന് ആവശ്യപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷെയ്ഖ് ഹുസെെൻ ഷെയ്ഖ് മൗസിൻ എന്ന 24കാരനെ അറസ്റ്റ് ചെയ്തിരുന്നു.
● കൃഷ്ണമൃഗത്തെ വേട്ടയാടിയതാണ് സൽമാനുമായി ബിഷ്ണോയിക്ക് പക വളരാൻ കാരണം.
മുംബൈ: (KVARTHA) ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി. മുംബൈ ട്രാഫിക് കൺട്രോളിൽ ലഭിച്ച അജ്ഞാത സന്ദേശത്തിൽ, രണ്ട് കോടി രൂപ തന്നില്ലെങ്കിൽ താരത്തെ കൊല്ലുമെന്നാണ് പറയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഭീഷണിപ്പെടുത്തൽ, വധഭീഷണി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

നേരത്തെ, ഒക്ടോബർ 12ന് വെടിയേറ്റ് മരിച്ച മുൻ മന്ത്രിയും എൻസിപി നേതാവുമായിരുന്ന ബാബ സിദ്ധിഖിന്റെ മകനും എംഎല്‍എയുമായ സീഷാൻ സിദ്ധിഖിനും സല്‍മാൻ ഖാനും എതിരെ വധഭീഷണി മുഴക്കിയ 20കാരനെ നോയിഡയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈ പൊലീസാണ് ഗുർഫാൻ ഖാൻ എന്നയാളെ അറസ്റ്റ് ചെയ്തത്.
ഇതിന് മുൻപ്, മുംബൈ ട്രാഫിക് പൊലീസിന്റെ വാട്‌സാപ്പ് ഹെൽപ്പ് ലൈനിൽ സൽമാൻ ഖാനെതിരെ വധഭീഷണി സന്ദേശം വന്നിരുന്നു. അഞ്ചുകോടിയാണ് അന്ന് ആവശ്യപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷെയ്ഖ് ഹുസെെൻ ഷെയ്ഖ് മൗസിൻ എന്ന 24കാരനെ അറസ്റ്റ് ചെയ്തിരുന്നു.
അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ നിന്നും സൽമാൻ ഖാനെതിരെ വധഭീഷണി ഉണ്ടായിരുന്നു. കൃഷ്ണമൃഗത്തെ വേട്ടയാടിയതാണ് സൽമാനുമായി ബിഷ്ണോയിക്ക് പക വളരാൻ കാരണം. പലതവണ ബിഷ്ണോയി സംഘത്തിൽ നിന്നും സൽമാന് ഭീഷണിയും ലഭിച്ചിരുന്നു. അടുത്തിടെ അദ്ദേഹത്തിന്റെ വസതിക്കുനേരെ വെടിവയ്പ്പും നടന്നിരുന്നു. ബാബ സിദ്ധിഖിയുടെ മരണത്തോടെ സൽമാന്റെ സുരക്ഷ അധികൃതർ വർദ്ധിപ്പിച്ചിട്ടുണ്ട്.
#SalmanKhan #DeathThreat #Mumbai #Bollywood #PoliceInvestigation #Underworld