Action | കണ്ണൂരിൽ കുതിച്ചുപായുന്ന ട്രെയിനിന് അടിയിൽ കിടന്ന മധ്യവയസ്കനെതിരെ ആർപിഎഫ് കേസെടുത്തു
● സംഭവത്തിൻ്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
● ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോളാണ് സംഭവം
● അറസ്റ്റുചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
കണ്ണൂർ: (KVARTHA) നഗരത്തിനടുത്തെ പന്നേൻ പാറയിൽ കുതിച്ചു വരുന്ന ട്രെയിനിന് അടിയിൽ രക്ഷപ്പെടുന്നതിനായി കിടന്ന സംഭവത്തിൽ മധ്യവയസ്കനെതിരെ കണ്ണൂർ ആർപിഎഫ് കേസെടുത്തു. പവിത്രനെതിരെയാണ് കേസെടുത്തത്. പവിത്രനെ അറസ്റ്റുചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
അനധികൃതമായിയി റെയിൽവെ പാളത്തിലൂടെ നടന്ന കുറ്റത്തിന് ജാമ്യം ലഭിക്കാവുന്ന കേസാണെടുത്തത്. താൻ എന്നും പാളത്തിലൂടെയാണ് നടന്നു വരുന്നതെന്നും ട്രെയിൻ പെട്ടെന്ന് കണ്ട പരിഭ്രമത്തിൽ പാളത്തിൽ കിടക്കുകയായിരുന്നുവെന്നാണ് പവിത്രൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.
പവിത്രൻ രക്ഷപ്പെടുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് റെയിൽവെ സംരക്ഷണ സേന അന്വേഷണമാരംഭിച്ചത്. കളരി അഭ്യാസിയായ പവിത്രൻ ജോലി കഴിഞ്ഞ് തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്.
#KannurTrainIncident #RPFAction #RailwaySafety #ViralVideo #KeralaNews #NearMiss