Spiritual Leader | ചികിത്സയുടെ മറവിൽ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ മന്ത്രവാദിക്ക് 10 വർഷം കഠിന തടവ്


● 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
● പ്രതി രാജസ്ഥാൻ സ്വദേശിയാണ്.
● 2021 ജൂൺ 4 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ലക്‌നൗ: (KVARTHA) സ്ത്രീയെ ചികിത്സിക്കാനെന്ന വ്യാജേന ആചാരങ്ങൾക്കിടെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ മന്ത്രവാദിക്ക് യുപി മഥുരയിലെ കോടതി 10 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. പ്രതിയായ നരേന്ദ്ര ഗുർജർ എന്നയാളെയാണ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് രാംരാജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണമെന്ന് കോടതി വിധിയിൽ വ്യക്തമാക്കി.
2021 ജൂൺ നാലിനാണ് സംഭവം നടന്നത്. രാജസ്ഥാൻ സ്വദേശിയായ ഗുർജർ ‘മന്ത്രവാദി’ ആണെന്ന് അവകാശപ്പെടുകയും ചികിത്സയുടെ മറവിൽ ഭാര്യയെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് സ്ത്രീയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് ബർസാന പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) അരവിന്ദ് കുമാർ നിർവാൾ അറിയിച്ചു.
തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും 2021 ജൂലൈ 19 ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഈ കേസിന്റെ വിചാരണ പൂർത്തിയായതിന് ശേഷമാണ് കോടതി ഇപ്പോൾ വിധി പ്രസ്താവിച്ചിരിക്കുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A spiritual leader, Narendra Gurjar, was sentenced to 10 years in prison for raping a woman under the pretense of treatment in Mathura, UP.
#Assult #SpiritualLeader #Sentence #IndiaNews #Crime #UPNews