ബലാല്‍സംഗം ചെയ്ത യുവതിയെ പ്രതി വിവാഹം കഴിച്ചു

 


ഭുവനേശ്വര്‍: (www.kvartha.com 29/01/2015) ബലാല്‍സംഗക്കേസില്‍ പ്രതിയായ യുവാവ് ഇരയായ യുവതിയെ വിവാഹം കഴിച്ചു. 32കാരനായ പ്രതി വിചാരണ തടവുകാരനായി കഴിയുന്ന ജര്‍പദ ജയിലിലായിരുന്നു വിവാഹം.

കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ബലാല്‍സംഗം നടന്നത്. ബസ് കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റികൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു പ്രതി. തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
ബലാല്‍സംഗം ചെയ്ത യുവതിയെ പ്രതി വിവാഹം കഴിച്ചു
പരാതി ലഭിച്ചതിന്റെ അടുത്ത ദിവസം പോലീസ് പ്രതിയെ അറസ്റ്റുചെയ്തു. ബുധനാഴ്ചയായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവരുടേയും അഭിഭാഷകരും കുടുംബാംഗങ്ങളും വിവാഹത്തില്‍ സംബന്ധിച്ചു. ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം.

പ്രതിക്കെതിരെയുള്ള കേസ് പിന്‍ വലിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

SUMMARY: A 32-year-old undertrial in Odisha married a 22-year-old woman whom he allegedly raped in January last year, an official said on Thursday.

Keywords: Rape, Accused, Married, Victim, Odisha, Jail,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia