Attempted Assault | റെയില്‍വേ സ്റ്റേഷനില്‍ കവര്‍ച്ചശ്രമത്തിനിടെ വനിതാ പോലീസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; പ്രതിയെ വളഞ്ഞിട്ട് പിടികൂടി യാത്രക്കാര്‍ 

 
Female cop assaulted during robbery attempt in Chennai, public catches culprit
Female cop assaulted during robbery attempt in Chennai, public catches culprit

Photo Credit: Screenshot from a Facebook Video by Greater Chennai Police - GCP

● ആക്രമണത്തിന് ഇരയായത് സൈബര്‍ ഇന്റലിജന്‍സ് വിംഗില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥ.
● പാലവന്താങ്കള്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് സംഭവം.
● സമീപത്തുള്ള യാത്രക്കാര്‍ ഇടപെട്ട് പ്രതിയെ പിടികൂടുകയായിരുന്നു. 
● സത്യന്‍ എന്ന 40 കാരനാണ് പിടിയിലായത്. 
● മാമ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചെന്നൈ: (KVARTHA) 25 കാരിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് കൊള്ളയടിക്കാന്‍ ശ്രമിച്ചതായി പരാതി. പഴവന്താങ്കള്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. വനിതാ പൊലീസ് ഉദ്യോഗസ്ഥ ബഹളം വെച്ചതോടെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ വളഞ്ഞിട്ട് പിടികൂടി. സത്യന്‍ (40) എന്നയാളാണ് പിടിയിലായത്. 

സൈബര്‍ ഇന്റലിജന്‍സ് വിംഗില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥ കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. പാലവന്താങ്കള്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി പുറത്തേക്ക് പോകുകയായിരുന്ന ഉദ്യോഗസ്ഥയെ, ആളൊഴിഞ്ഞ ഭാഗത്തുവച്ച് പ്രതി നിലത്തേക്ക് തള്ളിയിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

പീഡനത്തെ ചെറുത്ത പൊലീസ് ഉദ്യോഗസ്ഥ ബഹളം വച്ചതോടെ, അവരുടെ ഒന്നര പവന്റെ മാല തട്ടിയെടുത്ത് കടന്നുകളയാന്‍ പ്രതി ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഓഫീസര്‍ സഹായത്തിനായി നിലവിളിച്ചതോടെ സമീപത്തുള്ള യാത്രക്കാര്‍ ഇടപെട്ട് പ്രതിയെ പിടികൂടി റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തെക്കുറിച്ച് മാമ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതിനിടെ, വടിവാള്‍ കൈവശം വച്ച 6 കോളജ് വിദ്യാര്‍ഥികളെ പാലവന്താങ്കള്‍ റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടക്കവേയാണ് വിദ്യാര്‍ഥികള്‍ ബാഗില്‍ വടിവാള്‍ വയ്ക്കുന്നത് പൊലീസുകാരുടെ ശ്രദ്ധയില്‍പെട്ടത്. ആയുധം എവിടെ നിന്നു ലഭിച്ചു, എന്തിനാണ് കൈവശം വച്ചത് തുടങ്ങിയ വിവരങ്ങള്‍ ലഭിക്കുന്നതിനായി വിദ്യാര്‍ഥികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി, തമിഴ്‌നാട്ടില്‍ റെയില്‍വേ സ്റ്റേഷനുകളിലും പരിസരത്തും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ ആഴ്ച 26 വയസ്സുള്ള ഒരു സ്ത്രീയെ ട്രെയിനില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഫെബ്രുവരി 10 ന് പുലര്‍ച്ചെ ഒരു പുരുഷനെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ, തമിഴ്നാട്ടിലെ ജോലാര്‍പേട്ടിനടുത്ത് നാല് മാസം ഗര്‍ഭിണിയായ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച് ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിടുകയും ഇത് ഗര്‍ഭം അലസലിന് കാരണമാവുകയും ചെയ്തിരുന്നു. 

ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക.

Female police officer was attacked and nearly assaulted at Pazhavanthangal Railway Station. Passengers apprehended the suspect. Six college students were also arrested at the station for carrying machetes. Crime is on the rise at Tamil Nadu railway stations.

#RailwayStationAttack, #AttemptedAssault, #ChennaiCrime, #WomensSafety, #CrimeAgainstWomen, #TamilNadu

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia