ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അജീം ഉദ്ദീൻ, ജഹാനുദ്ദീൻ അലി എന്നിവരാണ് അറസ്റ്റിലായത്.
● ഇവർ കോറോം കൊക്കോട്ട് ആക്രി കട നടത്തുന്നവരാണ്.
● കവ്വായി പാലത്തിന് സമീപം കുഴിയെടുത്ത് വെച്ച കേബിളുകളാണ് മോഷണം പോയത്.
● മോഷ്ടിച്ച കേബിളുകളിലെ ചെമ്പ് കമ്പി നീക്കിയെടുക്കുന്നതിനിടെയാണ് പിടികൂടിയത്.
● ചന്തേര സ്റ്റേഷൻ പരിധിയിലും 9 ലക്ഷം രൂപയുടെ കേബിളുകൾ മോഷണം പോയതായി പരാതിയുണ്ട്.
പയ്യന്നൂർ: (KVARTHA) റെയിൽവേയുടെ നിർമാണ ജോലിക്കായി സൂക്ഷിച്ചിരുന്ന സിഗ്നൽ കേബിളുകൾ മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന കേബിളുകളാണ് മോഷണം പോയതായി പരാതി ലഭിച്ചത്.
കോറോം കൊക്കോട്ട് ആക്രി കട നടത്തുന്ന അജീം ഉദ്ദീൻ (33), ജഹാനുദ്ദീൻ അലി (25) എന്നിവരെയാണ് കേസിൽ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂരിൽ റെയിൽവേ സിഗ്നൽ സ്ഥാപിക്കുന്നതിനു വേണ്ടി സൂക്ഷിച്ച 10 ലക്ഷം രൂപയുടെ കേബിളുകളാണ് പ്രതികൾ മോഷ്ടിച്ചു കൊണ്ടുപോയത് എന്ന് പ്രൊജക്ട് മാനേജർ ശ്രീഹരിസാബു പയ്യന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
നിർമ്മാണ കമ്പനിയായ ഇ.ടു. ഇ റെയിൽ അധികൃതർ കവ്വായി പാലത്തിന് സമീപം കുഴിയെടുത്ത് അതിൽ ഇറക്കിവെച്ചിരുന്ന കേബിളുകളാണ് മോഷണം പോയതായി പരാതിയിൽ വ്യക്തമാക്കുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബർ 15നും 31നും ഇടയിലാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയെ തുടർന്ന് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് കോറോം കൊക്കോട്ടുവെച്ച് ശനിയാഴ്ച പുലർച്ചെ പ്രതികളെ പിടികൂടിയത്.
മോഷ്ടിച്ച കേബിളുകളിലെ ചെമ്പ് കമ്പി നീക്കിയെടുത്ത ശേഷം ബാക്കി ഭാഗങ്ങൾ രാത്രിയിൽ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കൾ പോലീസ് പിടിയിലായതെന്നും പോലീസ് അറിയിച്ചു.
അതേസമയം, റെയിൽവേ നിർമ്മാണ ജോലിക്കായി സൂക്ഷിച്ച 9 ലക്ഷം രൂപ വിലമതിക്കുന്ന കേബിളുകളും പ്രതികൾ മോഷ്ടിച്ചു കൊണ്ടുപോയതായി മറ്റൊരു പരാതിയും പോലീസിന് ലഭിച്ചിട്ടുണ്ട്. ചന്തേര സ്റ്റേഷൻ പരിധിയിൽ പിലിക്കോട് റെയിൽവേ ഓവർബ്രിഡ്ജിന് താഴെ ഇ.ടു. ഇ കമ്പനിയുടെ 12 കോറിൻ്റെ 695 മീറ്റർ കേബിളും 24 കോറിൻ്റെ 365 മീറ്റർ കേബിളും 6 ക്വാഡിൻ്റെ 200 മീറ്റർ നീളമുള്ള കേബിളുമാണ് പ്രതികൾ കവർന്നതായി പരാതിയിൽ ആരോപിക്കുന്നത്.
ഒക്ടോബർ 19 നും 31 നും ഇടയിലാണ് ഈ മോഷണം നടന്നതെന്നാണ് കമ്പനിയുടെ കീഴിലുള്ള കരാറുകാരൻ തമിഴ്നാട് കന്യാകുമാരി അഗസ്തീശ്വരത്തെ എസ്. രമേഷ് ചന്തേര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഈ കേസിലും പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് മോഷ്ടാക്കൾ പയ്യന്നൂർ പോലീസിന്റെ പിടിയിലായതെന്നും അധികൃതർ അറിയിച്ചു.
ഇൻസ്പെക്ടർ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തിൽ എസ്. ഐ. പി യദുകൃഷ്ണൻ, എസ്.ഐ. എൽ. ജബ്ബാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ നിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തത്.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക
Article Summary: Two migrant workers were arrested in Payyannur for stealing railway signal cables worth Rs 10 lakh.
#RailwayCableTheft #PayyannurPolice #KasaragodCrime #MigrantWorkersArrested #Railways #KeralaPolice
