പൂനെയില്‍ കോവിഡ് ആശുപത്രിയില്‍ മോഷണം നടത്തിയ സംഭവം; 2 പേര്‍ അറസ്റ്റില്‍

 


പൂനെ: (www.kvartha.com 30.05.2021) പൂനെയില്‍ കോവിഡ് ആശുപത്രിയില്‍ മോഷണം നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പൂനെ നഗരസഭാ ആശുപത്രിയുടെ കീഴില്‍ ബാനെറില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ തന്നെ സഹായിയായി ജോലി ചെയ്യുന്ന ശാരദ ആംബില്‍ദാഗെ(35) അനില്‍ തുക്കാറാം(35) എന്നിവരാണ് അറസ്റ്റിലായത്. 

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയതായി നിരവധി തവണ പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 

പൂനെയില്‍ കോവിഡ് ആശുപത്രിയില്‍ മോഷണം നടത്തിയ സംഭവം; 2 പേര്‍ അറസ്റ്റില്‍

ആശുപത്രിയില്‍ കോവിഡ് ബാധിച്ചു മരിച്ച മൂന്നു സ്ത്രീകളുടെയക്കം വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്നതായാണ് പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ശാരദയ്ക്ക് പങ്കുണ്ടെന്നു തെളിഞ്ഞു. മോഷണത്തിന് യുവതിയെ സഹായിക്കാനെത്തിയതായിരുന്നു അനില്‍ തുക്കാറാം. സ്വര്‍ണവും മൊബൈല്‍ ഫോണുകളുമടക്കം ഒന്നര ലക്ഷം രൂപയുടെ മോഷണമാണ് ഇവര്‍ നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

Keywords:  Pune, News, National, Arrest, Arrested, Robbery, Crime, Police, Hospital, COVID-19, Patient, Pune: Two arrested for stealing valuables from patients at Covid hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia