പൂനെയിലെ വ്യവസായി കേതൻ അഗർവാളിന്റെ മരണം; പ്രതിശ്രുത വധു സിയ ഗോയലിനെതിരെ കൊലക്കുറ്റം ചുമത്തി എഫ്‌ഐആർ

 
Ketan Agarwal and Siya Goyal and Chethan Chowdari

Photo Credit: X/ Venom

ADVERTISEMENT

● ലൊനാവാലയിലെ കൊക്കയിൽ വീണാണ് മരിച്ചതെന്ന് സിയ ആദ്യം മൊഴി നൽകിയിരുന്നത്
● ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം
● പാസ്‌പോർട്ട് കാണാതായതിലും സിയയ്ക്ക് പങ്കുണ്ടോ എന്ന് സംശയം
● സിയയുടെ സഹോദരനെ ഉൾപ്പെടെ പൊലീസ് ചോദ്യം ചെയ്തു
● കേസ് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു

ലൊനാവാല: (KVARTHA) പൂനെ സ്വദേശിയായ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയത് അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവായ സിയ ഗോയൽ തന്നെയാണെന്ന് എഫ്‌ഐആർ. കേതന്റെ പിതാവ് വിശാൽ ദേവ്ചന്ദ് അഗർവാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലൊനാവാല റൂറൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലാണ് ഈ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. 

Aster mims 04/11/2022

ഫെബ്രുവരി മാസത്തിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നിരുന്നത്. എന്നാൽ സിയ തന്നോട് വിചിത്രമായി പെരുമാറുകയും ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കിടുകയും ചെയ്യുന്നുണ്ടെന്ന് ജൂൺ 23-ന് കേതൻ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായി എഫ്‌ഐആറിൽ പറയുന്നു.

ജൂൺ 4-ന് ആദ്യം ഇരുവരും ലൊഹാഗഡ് ഫോർട്ടിൽ പോകാൻ തീരുമാനിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ തനിക്ക് അവിടെ തന്നെ പോകണമെന്ന് സിയ കേതനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നെന്ന നിർണായക വിവരവും റിപ്പോർട്ടിലുണ്ട്. രണ്ട് ദിവസം കഴിഞ്ഞ് വരാൻ പോകുന്ന തന്റെ ജന്മദിനത്തിന് അവിടെ പോകുന്നതിന് കേതനെയും കുടുംബത്തെയും സമ്മതിപ്പിക്കുന്നതിനായി ജൂൺ 17 സിയ വാട്സാപ്പിൽ ബന്ധപ്പെട്ടിരുന്നു. 

എന്നാൽ കേതന്റെ മാതാവ് രാഖി അഗർവാൾ ആദ്യം ഇതിന് സമ്മതിച്ചിരുന്നില്ല. എന്നാൽ അവരെ സമ്മതിപ്പിക്കുന്നതിനായി സിയ കേതന്റെ മാതാവിനോട് നേരിട്ട് സംസാരിച്ചെന്നും എഫ്‌ഐആറിലുണ്ട്. ജൂൺ 18 രാവിലെ കേതൻ യാത്ര പോകാനായി വീട്ടിൽ നിന്നിറങ്ങുകയും പൂനെ-മുംബൈ ഹൈവേയിലെ കിവാലെ പാലത്തിൽ നിന്ന് സിയയെ ഒപ്പം കൂട്ടുകയും ചെയ്തു.

കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ

പിന്നാലെ 10:45-ഓടെ കേതൻ കാൽ വഴുതി കൊക്കയിലേക്ക് വീണെന്ന് അറിയിച്ചുകൊണ്ട് സിയ കേതന്റെ മാതാവിനെ ഫോണിൽ വിളിച്ചു. പൊലീസ് ഉടൻ സംഭവസ്ഥലത്തെത്തി കേതനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 

ജൂൺ 21-ന് കേതന്റെ പിതാവും സുഹൃത്തുക്കളായ നവ്ദീപ് ജിണ്ടാളും തരുൺ മിട്ടാളും സംഭവസ്ഥലം സന്ദർശിച്ചിരുന്നു. തുടർന്നാണ് അവിടെനിന്ന് കാൽ വഴുതി വീഴാൻ സാധ്യത കുറവാണെന്ന സംശയമുണ്ടാകുന്നത്. പിന്നാലെ സിയ എപ്പോഴും ഫോണിൽ സംസാരിച്ചിരുന്ന സുഹൃത്ത് ചേതൻ ചൗദരിയിലേക്ക് കുടുംബത്തിന്റെ സംശയമെത്തുകയായിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നെന്ന ആരോപണവും കുടുംബമുയർത്തി.

സിയ ഗോയലും ചേതൻ ചൗദരിയും ചേർന്ന് തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന് കണ്ടാണ് കേതനെ കൊലപ്പെടുത്തിയതെന്നാണ് ലൊനാവാല റൂറൽ പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത എഫ്‌ഐആറിൽ പറയുന്നത്. 

ജൂൺ 6-ന് പ്രീ-വെഡിങ് ഫോട്ടോ ഷൂട്ടിനായി ബാലിയിലേക്ക് പോകാൻ ഇരുവരും തീരുമാനിച്ചിരുന്നെങ്കിലും കേതന്റെ പാസ്‌പോർട്ട് കാണാതായതിനെ തുടർന്ന് ആ യാത്ര മുടങ്ങിയിരുന്നു. പാസ്‌പോർട്ട് കാണാതായതിന് പിന്നിലും സിയയുടെ പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

അന്വേഷണം ഊർജിതമാക്കി

കേസുമായി ബന്ധപ്പെട്ട് സിയയുടെ കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. സിയയുടെ സഹോദരൻ സാഹിൽ ഗോയലിനെ പത്ത് മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തു. കേസിലെ നിർണായക തെളിവുകൾ ശേഖരിക്കുന്നതിനായി പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിട്ടുണ്ട്. 

സിയയും ചേതൻ ചൗദരിയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും വാട്സാപ്പ് സന്ദേശങ്ങളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും തെളിവുകൾ ശേഖരിച്ചുവരികയാണെന്നും ലൊനാവാല റൂറൽ പൊലീസ് അറിയിച്ചു. പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.

ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താം.

Article Summary: Pune businessman Ketan Agarwal's death is being investigated as a murder, with his fiancée Siya Goyal named as a suspect in an FIR for allegedly killing him with the help of her lover Chetan Choudhary.

#KetanAgarwal #SiyaGoyal #PuneMurderCase #CrimeNews #LonavalaPolice #Investigation #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia