Sharon Murder | ഷാരോൺ വധക്കേസ്: പ്രതി ഗ്രീഷ്മയെ സ്പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക


● ഗ്രീഷ്മയെ മാത്രമല്ല, മൂന്ന് വയസായ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച ആളെയും സ്പോട്ടിൽ കൊല്ലണം.
● ഇത്തരം കുറ്റവാളികളെ ജയിലിൽ വയ്പ്പിച്ച് തടി വർദ്ധിപ്പിക്കുന്നതിന് പകരം ഉടനടി തന്നെ ശിക്ഷ നടപ്പാക്കണമെന്നും നിയമങ്ങൾ മാറണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
(KVARTHA) ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ സ്പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക. ഈ കേസിൽ ഗ്രീഷ്മയെ ജയിലിൽ തടവിലിട്ട് സമയം കളയുന്നതിന് പകരം ഉടനടി തന്നെ തീർപ്പുകഴിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഷാരോണിന്റെ അമ്മയുടെ ദുഃഖം ഇപ്പോഴും തീർന്നിട്ടില്ല, കേസ് വലിച്ച് നീട്ടുന്നത് അനാവശ്യമാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
ഗ്രീഷ്മയെ മാത്രമല്ല, മൂന്ന് വയസായ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച ആളെയും സ്പോട്ടിൽ കൊല്ലണം. നിയമങ്ങൾ ഒക്കെ മാറണം എന്നും അവർ കൂട്ടിച്ചേർത്തു. ഈ കേസ് എന്തിനാണ് ഇനി വലിച്ച് നീട്ടുന്നത്. ഹൈക്കോടതിയിൽ നിന്നും ജാമ്യം കിട്ടി അവൾ തിരിച്ചുവരാനോ. ഇത്തരം കുറ്റവാളികളെ ജയിലിൽ വയ്പ്പിച്ച് തടി വർദ്ധിപ്പിക്കുന്നതിന് പകരം ഉടനടി തന്നെ ശിക്ഷ നടപ്പാക്കണമെന്നും നിയമങ്ങൾ മാറണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
ഒരമ്മയ്ക്ക് ഒരു മകനെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, ഇങ്ങനെ വിഷം കൊടുത്ത് കൊന്നിട്ടുണ്ടെങ്കിൽ അവരെ ഒക്കെ ആ സ്പോട്ടിൽ തീർക്കാതെ മാസങ്ങളോളം കൊണ്ടു പോകുന്നത് എന്തിനാണ്. നിയമം മാറണ്ടേയെന്നും നടി ചോദിക്കുന്നു. 2022 ഒക്ടോബർ 14-ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്ന കേസിൽ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.
ഈ വാർത്ത പങ്കുവെയ്ക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്!
Priyanka calls for the immediate execution of Greshma in the Sharon murder case and urges legal reforms for swift justice.
#SharonMurderCase #Priyanka #LegalReform #Justice #DeathPenalty #SwiftJustice