പിപി ദിവ്യക്കെതിരായ ബിനാമി ആരോപണം; കാർട്ടൺ ഇന്ത്യ എംഡിയുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്, വാഹനം ഉപേക്ഷിച്ച നിലയിൽ
ADVERTISEMENT
● 12 കോടിയുടെ അനധികൃത ഇടപാട് നടന്നെന്നാണ് കേസ്.
● മാങ്ങാട്ടുപറമ്പിലെ കാർട്ടൺ ഇന്ത്യ ഓഫീസിലും മുൻപ് പരിശോധന നടത്തിയിരുന്നു.
● യു ഡി എഫ് സർക്കാരാണ് പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
● അന്വേഷണം നടക്കുന്നതിനിടെ കാർട്ടൺ ഇന്ത്യ കമ്പനിയുടെ ധർമശാലയിലെ ഓഫീസ് അടച്ചുപൂട്ടി.
● മാട്ടൂൽ സൗത്തിലെ പറമ്പിൽ കമ്പനിയുടെ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
കണ്ണൂർ: (KVARTHA) കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി. ദിവ്യക്കെതിരായ ബിനാമി ആരോപണത്തിൽ 'കാർട്ടൺ അലയൻസ് ഇന്ത്യ' കമ്പനിയുടെ എം.ഡി. മുഹമ്മദ് ആസിഫിന്റെ മൊഴി വിജിലൻസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് എം.ഡിയുടെ മൊഴിയെടുത്തത്. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലും, മാങ്ങാട്ടുപറമ്പിലെ കാർട്ടൺ ഇന്ത്യ ഓഫീസിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മൊഴിയെടുത്തത്. കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാറുമായി ബന്ധപ്പെട്ട രേഖകളും, ജി.എസ്.ടി. അടച്ചതിന്റെ രേഖകൾ ഹാജരാക്കാനും വിജിലൻസ് കമ്പനിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ കാർട്ടൺ ഇന്ത്യ കമ്പനി ഇതുവരെ രേഖകൾ ഹാജരാക്കിയിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
12 കോടിയുടെ ഇടപാട്
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ ടെൻഡറില്ലാതെ 'കാർട്ടൺ അലയൻസ് ഇന്ത്യ' എന്ന കമ്പനിക്ക് നിർമാണ കരാർ നൽകിയെന്നതാണ് പ്രധാന ആരോപണം. കാർട്ടൺ ഇന്ത്യ സിൽക്കിൽ നിന്നും പ്രവൃത്തിയെടുത്തത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്നാണ് പരാതിയിലുള്ളത്. 12 കോടിയുടെ അനധികൃത ഇടപാട് ഇതുവഴി നടന്നെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. കാർട്ടൺ കമ്പനി പി.പി. ദിവ്യയുടെ ബിനാമി സ്ഥാപനം ആണെന്ന ആരോപണവും നിലവിലുണ്ട്. വിജിലന്‍സ് ഉത്തരമേഖലാ എസ്.പിക്കാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്.
പി.പി. ദിവ്യയുടെ ബിനാമി കമ്പനിയാണ് കാര്‍ട്ടണ്‍ ഇന്ത്യയെന്നും, വഴിവിട്ട് കമ്പനിക്ക് കരാറുകള്‍ നല്‍കിയതിന് പിന്നില്‍ അഴിമതിയുണ്ടെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് മുഹമ്മദ് ഷമ്മാസ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നത്. എന്നാല്‍ അന്ന് പി.പി. ദിവ്യക്കെതിരായ അന്വേഷണത്തിന് സർക്കാർ അനുമതി നല്‍കിയിരുന്നില്ല. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഓഫീസ് പൂട്ടി; വാഹനം ഉപേക്ഷിച്ച നിലയിൽ
അന്വേഷണം നടക്കുന്നതിനിടെ, ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യ കമ്പനിയുടെ ധർമശാലയിലെ ഓഫീസ് പൂർണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. ഇതിനിടെ, കമ്പനിയുടെ പേരിലുള്ള വാഹനം മാട്ടൂൽ സൗത്തിലെ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി ഈ വാഹനം ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കമ്പനിക്കെതിരെ വിജിലൻസ് അന്വേഷണം പുരോഗമിച്ചുവരുന്നതിനിടയിലാണ് വാഹനം ഇവിടെ കണ്ടെത്തിയിട്ടുള്ളത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The Kozhikode Vigilance unit recorded the statement of Carton India MD Mohammed Asif regarding a 12-crore benami contract allegedly awarded by former Kannur District Panchayat President PP Divya without a tender.
#Kvartha #PPDivya #KannurDistrictPanchayat #VigilanceProbe #KeralaPolitics #MalayalamNews #CorruptionCase #CartonIndia #AmmuNews
