Police Booked | 'യുഎഇ രാജകുടുംബത്തിലെ ജീവനക്കാരനെന്ന വ്യാജേന മാസങ്ങളോളം പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചു; 23 ലക്ഷം രൂപയുടെ ബിൽ അടയ്ക്കാതെ മുങ്ങി; കൂടെ ഹോട്ടലിലെ വിലപിടിപ്പുള്ള വസ്തുക്കളും കൊണ്ടുപോയി'; ആളെ തിരഞ്ഞ് പൊലീസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) യുഎഇ താമസക്കാരനും അബുദബി രാജകുടുംബത്തിലെ ജീവനക്കാരനുമെന്ന വ്യാജേന തലസ്ഥാനത്തെ ലീല പാലസ് ഹോട്ടലിൽ നാലു മാസത്തോളം താമസിച്ച് പണം നൽകാതെ കബളിപ്പിച്ചെന്ന പരാതിയിൽ പ്രതിയെ ഡെൽഹി പൊലീസ് തിരയുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ ബിൽ അടക്കാനുള്ളതെന്നാണ് പരാതി. ആൾമാറാട്ടത്തിനും മോഷണത്തിനും എംഡി ശരീഫ് എന്നയാളുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നു മുതൽ നവംബർ 20 വരെ ശരീഫ് പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചുവെന്നും ആരെയും അറിയിക്കാതെയാണ് പോയതെന്നും പൊലീസ് പറഞ്ഞു. ഇയാൾ ഹോട്ടൽ മുറിയിൽ നിന്ന് വെള്ളി വസ്തുക്കളും മറ്റ് സാധനങ്ങളും മോഷ്ടിച്ചതായും 23-24 ലക്ഷം രൂപ ഹോട്ടലിന് നൽകാനുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. ശനിയാഴ്ചയാണ് ഹോട്ടൽ മാനേജ്‌മെന്റിന്റെ പരാതിയിൽ ശരീഫിനെതിരെ കേസെടുത്തത്.
താൻ യുഎഇയിൽ താമസിക്കുന്നതായും അബുദബി രാജകുടുംബാംഗമായ ശെയ്ഖ് ഫലാഹ് ബിൻ സാഇദ് അൽ നഹ്യാന്റെ ഓഫീസിൽ ജോലി ചെയ്യുന്നതായും ശരീഫ് ഹോട്ടൽ അധികൃതരോട് പറഞ്ഞതായി പരാതിക്കാരൻ വ്യക്തമാക്കി. വ്യാജ ബിസിനസ് കാർഡും യുഎഇ റസിഡന്റ് കാർഡും മറ്റ് രേഖകളും ഇയാൾ ഹാജരാക്കിയെന്നും ഇവ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതി ഹോട്ടലിലെ 427-ാം നമ്പർ മുറിയിലാണ് മാസങ്ങളോളം താമസിച്ചതെന്ന് ഹോട്ടൽ മാനേജ്‌മെന്റ് അറിയിച്ചു. ശെയ്ഖിനോട് വ്യക്തിപരമായ അടുപ്പമുണ്ടെന്ന് ഹോട്ടൽ ജീവനക്കാരോട് പറഞ്ഞ ഇയാൾ വിശ്വാസ്യത നേടിയെടുക്കാനായി 'യുഎഇയിലെ ജോലിയും ജീവിതവും' വിവരിച്ചിരുന്നു.
മുറിയുടെയും മറ്റ് സൗകര്യങ്ങളുടെയും ആകെ ബിൽ 35 ലക്ഷം രൂപയായി. ഹോട്ടലിൽ തുടരുന്നതിനായി ശരീഫ് 11.5 ലക്ഷം രൂപ നൽകിയെങ്കിലും പിന്നീട് തുകയുടെ ഭൂരിഭാഗവും നൽകാതെ പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 20 ലക്ഷം രൂപയുടെ ചെക്ക് നൽകിയതായും എന്നാൽ അകൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങിയെന്നും മാനേജ്‌മെന്റ് പരാതിപ്പെട്ടു. നവംബർ 20ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ശരീഫ് ഹോട്ടൽ വിട്ടത്. ഇയാളുടെ വ്യക്തിവിവരങ്ങളും ജോലിയും ഇനിയും കണ്ടെത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു.
Keywords: New Delhi, News, National, Police, Crime, Case, Complaint, Posing as UAE royal family staff, man stays at Leela Palace Hotel for months, leaves without paying bills worth over Rs 23 lakh.

