നൈജീരിയയില്‍ സ്‌കൂളില്‍ അതിക്രമിച്ച് കയറിയ സംഘം 73 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പൊലീസ്
Sep 2, 2021, 18:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അബൂജ: (www.kvartha.com 02.09.2021) നൈജീരിയയില്‍ സ്‌കൂളില്‍ അതിക്രമിച്ച് കയറിയ സംഘം 73 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പൊലീസ്. കയ എന്ന ഗ്രാമത്തിലെ ഗവ. സെകെന്‍ഡറി സ്‌കൂളില്‍ അതിക്രമിച്ച് കയറിയ തോക്കുധാരികളായ സംഘമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് സംഫാറ പൊലീസ് വക്താവ് മുഹമ്മദ് ഷെഹു മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടികളെ വിട്ടുകിട്ടുന്നതിനായി സൈന്യത്തിന്റെ സഹായത്തോടെ നടപടികള്‍ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഡിസംബര്‍ മുതല്‍ വടക്കന്‍ നൈജീരിയയില്‍ നിന്ന് ആയിരത്തിലേറെ കുട്ടികളെയാണ് ആക്രമികള്‍ തട്ടിക്കൊണ്ടുപോയത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയാന്‍ സര്‍കാര്‍ നിരവധി പദ്ധതികള്‍ തയ്യാറാക്കിയെങ്കിലും അക്രമം തുടരുകയാണ്.
Keywords: News, World, Crime, attack, Students, Police, school, Police say gunmen have kidnapped 73 students in latest school attack in northwest Nigeria
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

