Crime Investigation | ആസാമി സ്വ്ളോഗറെ കുത്തിക്കൊന്ന കണ്ണൂർ സ്വദേശിയായ യുവാവിൻ്റെ വീട്ടിൽ പൊലിസ് റെയ്ഡ് നടത്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ആരവിന്റെ കണ്ണൂരിലെ ബന്ധു വീട് പൊലിസ് നിരീക്ഷണത്തിലാണ്.
● ഞായറാഴ്ച യുവതി കൊല്ലപ്പെട്ടതായാണ് പൊലീസിന്റെ നിഗമനം.
● പ്രതിയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
കണ്ണൂർ: (KVARTHA) ബെംഗ്‌ളൂറില്‍ വ്‌ളോഗറെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കണ്ണൂർ സ്വദേശിയായ യുവാവിനായി കണ്ണൂരിലെ വീട്ടിലും ബംഗ്ളൂര് പൊലിസ് തിരച്ചിൽ ഊര്‍ജിതമാക്കി. അസം സ്വദേശിനി മായ ഗാഗോയി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കണ്ണൂർ സ്വദേശി ആരവിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ആരവിന്റെ കണ്ണൂരിലെ ബന്ധു വീട് പൊലിസ് നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയും ആരവും ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ ചെക്ക് ഇന്‍ ചെയ്തത്. ഞായറാഴ്ച യുവതി കൊല്ലപ്പെട്ടതായാണ് പൊലീസിന്റെ നിഗമനം. യുവതിയുടെ നെഞ്ചില്‍ ഒന്നിലധികം തവണ കുത്തേറ്റിരുന്നതായാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ വരെ ആരവ് അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നുവെന്നും അതുവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞുകൂടിയതായും പൊലീസ് പറയുന്നു. പ്രതിയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ കർണാടക പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിരുന്നു.
ബെംഗ്‌ളൂറിന് സമീപം കോറമംഗളയിലായിരുന്നു മായ ജോലി ചെയ്തിരുന്നത്. യൂട്യൂബില്‍ ഫാഷന്‍, ഭക്ഷണം എന്നിവയെ കുറിച്ചുള്ള വീഡിയോകളാണ് മായ പ്രധാനമായും പങ്കിട്ടിരിക്കുന്നത്.
#Kannur #BengaluruCrime #PoliceRaid #MurderInvestigation #MayGogoi #Arav
