Murder | നാടിനെ ഞെട്ടിച്ച അരുംകൊല; ദിവ്യശ്രീയെ ഭർത്താവ് വെട്ടിക്കൊന്നത് ആസൂത്രിതമെന്ന് പൊലീസ്


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു.
● ദിവ്യശ്രീയുടെ അച്ഛൻ വാസുവിനും ഗുരുതര പരിക്കേറ്റു
● ദമ്പതികൾ വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു.
പയ്യന്നൂർ: (KVARTHA) കരിവെള്ളൂരിൽ പൊലീസുകാരിയെ വീട്ടിൽ കയറി ഭർത്താവ് വെട്ടിക്കൊന്നത് ആസൂത്രിതമാണെന്ന് പൊലീസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അതിക്രൂരമായ ആക്രമണം നടത്തിയ ഭര്‍ത്താവ് രാജേഷ് ഒളിവിലാണ്. സംഭവത്തിന് ശേഷം മുങ്ങിയ ഇയാൾക്കെതിരെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കരിവള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയാണ് (35) മരിച്ചത്. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ദിവ്യശ്രീ. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ദിവ്യശ്രീയുടെ അച്ഛന്‍ വാസുവിനും വെട്ടേറ്റു. കഴുത്തിനും വയറിനും വെട്ടേറ്റ വാസുവിനെ ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ ബി.എം.എച്ച് ആശുപത്രിയിലെത്തിച്ചു.
വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെ വീട്ടിലെത്തിയാണ് രാജേഷ് ആക്രമണം നടത്തിയത്. കൊലനടത്താനായി പെട്രോളും മാരകായുധമായ കൊടുവാളുമായി രാജേഷ് വീട്ടിലെത്തുകയായിരുന്നു. പെട്രോൾ ദിവ്യശ്രീയുടെ ദേഹത്ത് ഒഴിക്കാൻ ശ്രമിച്ചത് കഴിയാതെ വന്നതോടെയാണ് കഴുത്തിനു വെട്ടിയത്. ഇതുതടയാൻ ശ്രമിച്ചപ്പോൾ കൈകൾക്കും വെട്ടേറ്റു. തടയാൻ വന്ന പിതാവ് വാസുവിന് കൈകൾക്കും വയറിനുമാണ് വെട്ടേറ്റത്. ഇദ്ദേഹത്തിൻ്റെ നിലയും ഗുരുതരമാണ്.
കുടുംബവഴക്കിനെ തുടർന്ന് ഏറെ നാളായി ദമ്പതികൾ അകന്നു കഴിയുകയായിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിലാണ് പ്രതിയായ രാജേഷ് ആസൂത്രിത കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് നൽകുന്ന സൂചന. പയ്യന്നൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
പ്രതിയായ ഭർത്താവ് രാജേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഒളിവിലുള്ള ഇയാൾക്കായി തിരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ കുറെക്കാലമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് അയൽവാസികൾ പൊലീസിന് നൽകിയ മൊഴി. തമ്മിൽ സ്ഥിരം വഴക്കായതിനെ തുടർന്നാണ് യുവതി സ്വന്തം വീട്ടിലേക്ക് മാറിയതെന്നാണ് വിവരം.
#keralacrimes #policemurder #justicefordivyasree #domesticviolence #crimeagainstwomen