ആറുവയസുകാരന്‍ മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്
Jan 31, 2020, 11:33 IST
കോഴിക്കോട്: (www.kvartha.com 31.01.2020) ആറുവയസുകാരന്‍ മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് ഉറപ്പിച്ച് പോലീസ്. കോഴിക്കോട് വെള്ളിമാടുകുന്നിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലാണ് ശനിയാവ്ച പുലര്‍ച്ചെ ഓട്ടിസം ബാധിച്ച ആറുവയസുകാരനെ മരിച്ച നിലയില്‍ കാണുന്നത്. കോഴിക്കോട് വെള്ളിമാടുകുന്നിലെ എച്ച്എംഡിസിയിലെ അന്തേവാസിയാണ് മരിച്ച ആറുവയസുകാരന്‍. കുട്ടിയെ വിളിച്ചുണര്‍ത്താനെത്തിയ ജീവനക്കാര്‍ പൊലീസിലറിയിച്ചു.
പരിശോധനയില്‍ തലക്കും നെഞ്ചിലും പരിക്കേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തലക്കേറ്റ പരിക്കെന്ന് വ്യക്തമായതോടെ കുട്ടിയയുടെ മരണം കൊലപാതകമെന്ന നിഗമനത്തിലെത്തി. കുട്ടിക്കോപ്പം മുറിയിലുണ്ടായിരുന്ന മറ്റുകുട്ടികളെ മാനസികാരോഗ്യ വിദഗ്ദരായ ഡോക്ടര്‍മാരുടെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടികള്‍ തമ്മില്‍ വഴക്കും ഉന്തും തള്ളുമുണ്ടായിട്ടുണ്ടെന്ന് വ്യക്തമായി.
കുട്ടികള്‍ക്കിടയിലുണ്ടായിരുന്ന ഉന്തും തള്ളിനുമിടയില്‍ പരിക്കേറ്റതാണോ മരണകാരണമെന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. സംഭവത്തില്‍ എച്ച്എംഡിസി ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് സാമൂഹ്യനിതിവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Keywords: Kozhikode, News, Kerala, Police, Case, Boy, Death, Enquiry, Crime, Injured, Postmortem report, Doctor, Child, Children, Police found, six year old differently abled child death is unnature

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.