Shot | 'തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചു'; പീഡന കേസിലെ പ്രതികള്‍ക്ക് നേരെ പൊലീസ് വെടിവച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) പീഡന കേസിലെ പ്രതികള്‍ക്ക് നേരെ പൊലീസ് വെടിവച്ചു. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് നാഗരാജ്, പ്രകാശ് എന്നിവര്‍ക്ക് നേരെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട് ശ്രീപെരുമ്പത്തൂരിലാണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിച്ചു. തുടര്‍ന്ന് ബൈകില്‍ നിന്ന് നാടന്‍ തോക്കെടുത്ത് പൊലീസിന് നേരെ വെടിവെക്കാനായിരുന്നു പ്രതികളുടെ ശ്രമം. തുടര്‍ന്ന് ഇരുവരുടെയും കാലിന് നേരെ വെടിവച്ച് പ്രതികളെ പൊലീസ് കീഴ്‌പ്പെടുത്തി.
അതേസമയം, കാഞ്ചീപുരത്ത് മലയാളി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പ്രതികള്‍ക്ക് പരുക്കേറ്റതായാണ് റിപോര്‍ട്.
Keywords: Chennai, News, National, Police, Case, Crime, Molestation, Case, Arrest, Police foil accused’s escape attempt in shoot-out.

