പ്രശസ്തരായ എൻകൗണ്ടർ സ്പെഷ്യലിസ്റ്റുകൾ: വിവാദ ജീവിതങ്ങൾ

 
Illustration depicting a police encounter scene.
Illustration depicting a police encounter scene.

Photo Credit: WatsApp Group

● സ്വയരക്ഷയ്‌ക്കോ മറ്റുള്ളവരുടെ രക്ഷയ്‌ക്കോ വെടിവയ്പ്പ്.
● നിയമവിരുദ്ധ കൊലപാതകമെന്ന് വിമർശനം.
● പ്രദീപ് ശർമ്മ 113 എൻകൗണ്ടറുകൾ നടത്തി.
● ദയാ നായിക് 83 എൻകൗണ്ടറുകളിലൂടെ ശ്രദ്ധേയൻ.
● വിജയ് സലസ്കർ ഭീകരാക്രമണത്തിൽ വീരമൃത്യു.
● സച്ചിൻ വാസെ വിവാദങ്ങളിൽ നിറഞ്ഞ വ്യക്തിത്വം.

കെ.ആർ.ജോസഫ് 

(KVARTHA) ‘എൻകൗണ്ടർ’ എന്ന വാക്ക് പലപ്പോഴും വിവാദപരവും രാഷ്ട്രീയപരവുമായ ചർച്ചകളിൽ ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ ഇത് നിയമവിരുദ്ധമായ കൊലപാതകങ്ങളെ മറയ്ക്കാൻ ഉപയോഗിക്കുന്ന ഒരു പദമായി വിമർശകർ ആരോപിക്കുന്നു. ഇത് പ്രധാനമായും പോലീസും നിയമപാലകരുമായി ബന്ധപ്പെട്ട് കിടക്കുന്ന പദമാണ്. പല സിനിമകളിലും ഈ വാക്ക് കേട്ടിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ച് വിശദമായി അറിയാവുന്നവർ വിരളമാണ്. 

എന്താണ് 'എൻകൗണ്ടർ'? എന്തിനെയാണ് ഇത് സൂചിപ്പിക്കുന്നത്? ഉദാഹരണങ്ങൾ സഹിതം മനസ്സിലാക്കാവുന്നതാണ്. ശ്രദ്ധിക്കുക.

എന്താണ് എൻകൗണ്ടർ? 

ചിലപ്പോൾ സിനിമകളിൽ മാത്രം നാം കേട്ടിട്ടും കണ്ടിട്ടുമുള്ള വാക്കാണ് എൻകൗണ്ടർ. ‘എൻകൗണ്ടർ’ എന്നത് സാധാരണയായി പോലീസ് അല്ലെങ്കിൽ മറ്റ് നിയമപാലകരും സംശയിക്കപ്പെടുന്ന വ്യക്തികളും തമ്മിലുള്ള ഒരു ഏറ്റുമുട്ടലാണ്. പോലീസ് സ്വയരക്ഷയ്‌ക്കോ, മറ്റുള്ളവരുടെ രക്ഷയ്‌ക്കോ വേണ്ടി വെടിവയ്പ്പ് നടത്തേണ്ടി വരുന്ന സാഹചര്യത്തിനെ ‘പോലീസ് എൻകൗണ്ടർ’ അല്ലെങ്കിൽ ‘വെടിവയ്പ്പോടെയുള്ള എൻകൗണ്ടർ’ എന്നു പറയാറുണ്ട്.

‘എൻകൗണ്ടർ’ എന്ന വാക്ക് പലപ്പോഴും വിവാദപരവും രാഷ്ട്രീയപരവുമായ ചർച്ചകളിൽ ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ ഇത് നിയമവിരുദ്ധമായ കൊലപാതകങ്ങളെ മറയ്ക്കാൻ ഉപയോഗിക്കുന്ന ഒരു പദമായി വിമർശകർ ആരോപിക്കാറുണ്ട്. അതുകൊണ്ട് തന്നെ, ഓരോ ‘എൻകൗണ്ടർ’ സംഭവത്തെയും അതിന്റെ വസ്തുതകളുടെ അടിസ്ഥാനത്തിൽ ശ്രദ്ധാപൂർവ്വം വിലയിരുത്തേണ്ടത് പ്രധാനമാണ്. 

ഇന്ത്യ പോലുള്ള രാജ്യത്തിൽ യഥാർത്ഥത്തിൽ ഇത് സംഭവ്യമാണ്. ഏറെ വിവാദങ്ങളും എൻകൗണ്ടറുകൾ ഉണ്ടാക്കാറുണ്ട്. പച്ചയായ മനുഷ്യാവകാശ ലംഘനമാണ് ഇതെന്നാണ് ഒരു വിഭാഗം ശക്തമായി വാദിക്കുന്നത്. ചില കേസുകൾ ഈ വാദം ശരിയാണെന്ന് ഒരു പരിധിവരെ തെളിയിക്കുകയും ചെയ്യുന്നു.

ഇവിടെ പരിചയപ്പെടുത്തുന്നത് ചില പോലീസ് ഉദ്യോഗസ്ഥരെയാണ്. അവരുടെ പേരിനോടൊപ്പം ചേർത്തിരിക്കുന്ന അവർ കൊലപ്പെടുത്തിയവരുടെ എണ്ണം അവരുടെ നേട്ടമായി പറയുന്നില്ലെങ്കിലും, വിവാദങ്ങൾ നിറഞ്ഞ ഈ പോലീസ് ജീവിതങ്ങളെ പരിചയപ്പെടുക.

1. പ്രദീപ് ശർമ്മ: 

ഇന്ത്യയിലെ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്. 2013ൽ ഒരു എൻകൗണ്ടർ കേസിൽ കുറ്റവാളിയാണ് എന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. മുംബൈ പോലീസ് റെക്കോർഡ് പ്രകാരം 113 എൻകൗണ്ടർ കൊലപാതകം ഇദ്ദേഹം നടത്തി. ലക്കാൻ ബയ്യാ എൻകൗണ്ടറാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. 

ഷൂട്ട് ഔട്ട് ഓഫ് ലോക്കഡ്വാല എന്ന പേരിൽ പിന്നീട് ഈ സംഭവം ബോളിവുഡ് ചിത്രം വരെ ആയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ 'എനിക്ക് എൻകൗണ്ടർ ഒരു ലഹരിയാണ്, ഞായറാഴ്ചകളിൽ എനിക്ക് ബോറടിക്കും' എന്നാണ് പറഞ്ഞത്.

2. ദയാ നായിക്:

അബ് തക്ക് ഛപ്പൻ, ഡിപ്പാർട്ട്മെൻ്റ്, കഖാർ എന്നീ ബോളിവുഡ് ചിത്രങ്ങൾക്ക് വിഷയമായ മുംബൈ പോലീസ് ഉദ്യോഗസ്ഥൻ. 83 എൻകൗണ്ടർ കൊലപാതകങ്ങൾ ഇദ്ദേഹം നടത്തിയെന്നാണ് പറയുന്നത്. 300 ഓളം അറസ്റ്റുകൾ ഇദ്ദേഹം നടത്തി. ഛോട്ടാ രാജന്റെ ഗ്യാങ്ങിനെ മുംബൈയിൽ നിന്നും തുരത്തുന്നതിൽ ഇദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. 1997 ൽ ഇദ്ദേഹത്തിന് 2 തവണ വെടിയേറ്റിരുന്നു.

3. പ്രഫുൽ ബോൺസാലെ: 

മുംബൈ പോലീസ് കണക്ക് പ്രകാരം 83 എൻകൗണ്ടർ കൊലകളാണ് ഇദ്ദേഹത്തിന്റെ പേരിൽ. അതിലെല്ലാം ഉപരി ഒരു മികച്ച അന്വേഷണ ഉദ്യോഗസ്ഥനായും ഇദ്ദേഹം അറിയപ്പെടുന്നു. ഛോട്ടാ ഷക്കീലിന്റെ അടുത്ത കൂട്ടാളി ആരിഫ് കാലിയയെ എൻകൗണ്ടർ ചെയ്ത് കൊന്നത് ഇന്നും മുംബൈ പോലീസിലെ 'ഹീറോ' സ്റ്റോറിയാണ്. കാഖി എന്ന ഹിന്ദി ചിത്രം ഇദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു.

4. വിജയ് സലസ്കർ: 

2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മുംബൈ പോലീസ് ഉദ്യോഗസ്ഥൻ. അരുൺ ഗാവ്‌ലിയുടെ അധോലോക സംഘത്തെ തകർത്തതിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. ഏതാണ്ട് 83 പേരെയാണ് റെക്കോർഡ് പ്രകാരം എൻകൗണ്ടറിന് സലസ്കർ വിധേയരാക്കിയത്. മരണശേഷം ഇദ്ദേഹത്തിനെ അശോക ചക്ര നൽകി രാജ്യം ആദരിച്ചു.

5. സച്ചിൻ വാസെ:

ഏതാണ്ട് 63 ഓളം കൊലകൾ നടത്തിയതായി പോലീസ് രേഖകൾ പറയുന്ന വാസെ മുന്നാ നേപ്പാളി, കൃഷ്ണ ഷെട്ടി എന്നീ ഗ്യാങ്സ്റ്റാറുകളെ തന്റെ തോക്കിന് ഇരയാക്കി. ഏഷ്യയിൽ ആദ്യമായി സൈബർ പണം തട്ടിപ്പ് കേസിൽ ഒരാളെ അറസ്റ്റ് ചെയ്യുന്നത് ഇദ്ദേഹമായിരുന്നു. 

പിന്നീട് പോലീസിൽ നിന്നും രാജിവച്ച് രാഷ്ട്രീയത്തിൽ ഇറങ്ങി. ഇദ്ദേഹത്തിനെതിരെ വലിയ ആരോപണങ്ങളും വ്യാജ ഏറ്റുമുട്ടലിന്റെ പേരിൽ അന്വേഷണവും നടക്കുന്നുണ്ട്.

6. രവീന്ദ്ര ആംഗ്രേ:

മഹാരാഷ്ട്രയിലെ താനെ ഗ്യാങ്സ്റ്റാറുകളിൽ നിന്നും മോചിപ്പിച്ചു എന്നതാണ് ഈ പോലീസ് ഓഫീസർക്കുള്ള വിശേഷണം. 51 കൊലകൾ നടത്തിയെന്നാണ് സർക്കാർ രേഖകൾ പറയുന്നത്. താനെ അടക്കിവാണ സുരേഷ് മഞ്ചരേക്കറിനെ കൊലപ്പെടുത്തിയതാണ് ഇന്നും മുംബൈ മാധ്യമങ്ങൾ വാഴ്ത്തുന്ന എൻകൗണ്ടർ.


7. രാജ്ബീർ സിംഗ്: 

13 വർഷം മാത്രം ദില്ലി പോലീസിൽ ജോലി ചെയ്ത ഓഫീസറാണ് ഇദ്ദേഹം. ദില്ലിയിലെ മയക്കുമരുന്ന് ലാൻഡ് മാഫിയയ്ക്കെതിരെയായിരുന്നു പ്രവർത്തനം. പോലീസ് റെക്കോർഡ് പ്രകാരം 51 എൻകൗണ്ടർ കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഒരു വസ്തുതർക്കത്തിൽ ഒരു സുഹൃത്തിൻ്റെ വെടിയേറ്റാണ് ഇദ്ദേഹം മരിച്ചത്.

നിയമപരമായി ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരാളെ വെടിവെച്ച് കൊല്ലാൻ അധികാരമില്ല. അതേസമയം ഔദ്യോഗിക കൃത്യ നിർവഹണത്തിനിടയിലോ ഏറ്റുമുട്ടലിനിടയിലോ കുറ്റവാളികൾ ആക്രമിക്കുന്ന ഘട്ടം ഉണ്ടായാൽ അവർക്കെതിരെ നിറയൊഴിക്കുന്നതിനും അക്രമം തടയുന്നതിനും ഉദ്ദ്യോഗസ്ഥർക്ക് സാധിക്കും. മജിസ്‌ട്രേറ്റ് തലത്തിലുള്ള ഉദ്യോഗസ്ഥന്റെ ഉത്തരവ് പ്രകാരം മാത്രമേ പ്രശ്നസങ്കീര്ണമായ സാഹചര്യങ്ങളിൽ പൊലീസിന് വെടിവെക്കാൻ അധികാരം നൽകുന്നുള്ളൂ. ഏതെങ്കിലും ഒരു കൊടുംകുറ്റവാളി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാൽ മുട്ടിനു താഴെ വെടിവെച്ച് കീഴ് പ്പെടുത്താൻ സാധിക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

പോലീസ് ഡിപ്പാർട്ട്മെൻ്റിലെ 'എൻകൗണ്ടർ' നെ ഉദാഹരണ സഹിതം എല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചു എന്ന് കരുതുന്നു. പലപ്പോഴും സിനിമകളിലും വാർത്തകളിലും ഇടം പിടിക്കുന്ന നാമം കൂടിയാണ്. ഈ അറിവ് കൂടുതൽ പേരിലേക്ക് എത്തിക്കാൻ സഹകരിക്കുമല്ലോ.


ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. 

Article Summary: The article discusses the reality and myth surrounding police encounters in India, providing examples of controversial encounter specialists and their records. It highlights the debate around the legitimacy of such actions and their portrayal in media.

#PoliceEncounter, #India, #Crime, #HumanRights, #MumbaiPolice, #Controversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia