SWISS-TOWER 24/07/2023

പോലീസ് സേനക്ക് നാണക്കേട്: കൊടി സുനി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

 
Police File Case Against Kodi Suni and Two Others for Public Intoxication
Police File Case Against Kodi Suni and Two Others for Public Intoxication

Photo: Special Arrangement

● സംഭവം സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് ഡി.ജി.പി വിലയിരുത്തി.
● സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.
● ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് സിവിൽ പോലീസുകാരെ സസ്‌പെൻഡ് ചെയ്തു.
● പി. ജയരാജൻ ഉൾപ്പെടെയുള്ളവർ സംഭവത്തെ വിമർശിച്ചിരുന്നു.
● അബ്കാരി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


കണ്ണൂർ: (KVARTHA) ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. തലശ്ശേരി സെഷൻസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ പരസ്യമായി മദ്യപിച്ചതിനാണ് നടപടി. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെയാണ് കേസ്.

Aster mims 04/11/2022

സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്നും സ്വമേധയാ കേസെടുക്കാൻ തെളിവില്ലെന്നുമാണ് നേരത്തെ തലശ്ശേരി പോലീസ് പറഞ്ഞിരുന്നത്. എന്നാൽ, സംഭവം സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ വിലയിരുത്തിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിൽ കൊടി സുനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുടർന്നാണ് തലശ്ശേരി ടൗൺ പോലീസ് അബ്കാരി നിയമപ്രകാരം കേസെടുത്തത്.

ആർ.എസ്.എസ് പ്രവർത്തകരായ വിജിത്ത് (28), ഷിനോജ് (29) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ മാസം 17-ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് കൊടി സുനിയും സംഘവും മദ്യപിച്ചത്. 

കോടതിക്ക് സമീപമുള്ള ഹോട്ടലിന്റെ മുറ്റത്ത് പോലീസുകാർ കാവൽ നിൽക്കെയായിരുന്നു ഇത്. സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് സംസ്ഥാന ഇന്റലിജൻസ് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് സിവിൽ പോലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. 

വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവം വിവാദമായപ്പോൾ നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് സി.പി.എം നേതാവ് പി. ജയരാജൻ പ്രതികരിച്ചിരുന്നു.
 

ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കുവെയ്ക്കൂ.

Article Summary: Police file case against Kodi Suni for public intoxication.

#KeralaPolice #KodiSuni #PublicIntoxication #Thalassery #KeralaCrime #PoliceAction

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia