Murder | 'പ്രണയിച്ച് മടുത്തപ്പോൾ ശത്രുവാകാതിരിക്കാൻ വിഷം കൊടുത്തു കൊന്നു'; ഗ്രീഷ്മയുടെ ചതി ഷാരോൺ തിരിച്ചറിയുന്നത് അന്ത്യനാളുകളിൽ


● രണ്ടാമത്തെ ശ്രമത്തിലാണ് അമ്മാവൻ്റെ സഹായത്തോടെ കഷായത്തിൽ വിഷം കലർത്തി നൽകിയത്.
● വിവാഹതിരായിട്ടില്ലെങ്കിലും ദമ്പതിമാരെപ്പോലെയാണ് ഇവർ ജീവിച്ചിരുന്നത് എന്നാണ് പറയുന്നത്.
● അമ്മ സിന്ധുവിനെ കുറ്റം തെളിയാത്തതിനാൽ നെയ്യാറ്റിൻകര കോടതി വെറുതെ വിടുകയായിരുന്നു.
കണ്ണൂർ: (KVARTHA) കേരളീയ മനസാക്ഷിയെ ഞെട്ടിച്ച കേസിലെ പ്രതി ഗ്രീഷ്മ അമ്മാവൻ്റെ സഹായത്തോടെ കൊലപ്പെടുത്തിയ കാമുകൻ ഷാരോണിനെ ഒഴിവാക്കാൻ ശ്രമിച്ചത് പ്രണയിച്ചു മടുത്തതിനാൽ. ഗ്രീഷ്മ എന്തു പറഞ്ഞാലും ചെയ്യുന്ന അടിമയായി പ്രണയ ജ്വരത്താൽ ഷാരോൺ മാറിയിരുന്നു. എന്നാൽ ഷാരോണിനെക്കാൾ മികച്ച ഒരാൾ തൻ്റെ ജീവിതത്തിലേക്ക് വിവാഹ ബന്ധത്തിലൂടെ കടന്നു. വരുമെന്നായപ്പോൾ താൻ തേച്ചൊട്ടിച്ച ഷാരോൺ ശത്രുവായി മാറുമെന്ന് മുൻകൂട്ടി കണ്ടതുകൊണ്ടാണ് ഈ ലോകത്തു നിന്നുതന്നെ ഗ്രീഷ്മ കാമുകനെ ഒഴിവാക്കാൻ തീരുമാനിച്ചത്. ഇതിനായുള്ള രണ്ടാമത്തെ ശ്രമത്തിലാണ് അമ്മാവൻ്റെ സഹായത്തോടെ കഷായത്തിൽ വിഷം കലർത്തി നൽകിയത്.
താൻ ഒറ്റയ്ക്കു വീട്ടിലുള്ള സമയത്ത് കാമുകിയായിരുന്ന ഗ്രീഷ്മ ഷാരോണിനെ പ്രലോഭിപ്പിച്ചു സ്വകാര്യ നിമിഷങ്ങൾ പങ്കിടാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നു ഉദ്ദേശം. താൻ എന്തു പറഞ്ഞാലും കണ്ണടച്ചു ചെയ്യുന്ന പ്രണയത്തിൻ്റെ അടിമയാണ് ഷാരോണെന്ന് മേനിയഴകുള്ള ഗ്രീഷ്മ നേരത്തെ തിരിച്ചറിഞ്ഞു. വിവാഹതിരായിട്ടില്ലെങ്കിലും ദമ്പതിമാരെപ്പോലെയാണ് ഇവർ ജീവിച്ചിരുന്നത് എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ വീട്ടുകാരുടെ അറിവോടെ ആസൂത്രിതമായാണ് തൻ്റെ ജീവിതത്തിൽ നിന്നും ഷാരോണിനെ ഇല്ലാതാക്കാൻ ഇവർ തീരുമാനിച്ചത്.
ഇതിൽ പങ്കാളികളായ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ ഗൂഢാലോചനാ കുറ്റമാണ് ചുമത്തിയിരുന്നത്. ഇതിൽ അമ്മ സിന്ധുവിനെ കുറ്റം തെളിയാത്തതിനാൽ നെയ്യാറ്റിൻകര കോടതി വെറുതെ വിടുകയായിരുന്നു. ഷാരോണിനെ ഒഴിവാക്കി മറ്റൊരു സൈനികനെ വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് പ്രൊസിക്യൂഷൻ കേസ്. ഷാരോണും ഗ്രീഷ്മയുമായി മൂന്ന് വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ തന്നെ ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ തന്ത്രങ്ങൾ മെനഞ്ഞിരുന്നു.
ഇതിനായി ആദ്യ തവണ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദ്ഗദമായി പാരാസെറ്റാമോൾ കലർത്തിയ ജ്യൂസ് ഷാരോണിനെ കൊണ്ട് കുടിപ്പിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്തത്. 2022 ഒക്ടോബർ 14നായിരുന്ന ഷാരോണ്‍ കഷായം കുടിച്ചത്. ദേഹാസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 11 ദിവസത്തിന് ശേഷമാണ് ഷാരോണ്‍ മരിച്ചത്.
ഷാരോണിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസിനെയുമെല്ലാം അതിവിഗ്ദമായി തെറ്റിദ്ധരിപ്പിച്ച് ഷാരോണ്‍ ആശുപത്രിയിൽ കിടന്നപ്പോള്‍ രക്ഷപ്പെടാനും ഗ്രീഷ്മ ശ്രമിച്ചു. മജിസ്‍ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്ടർ കൈമാറിയ ശാസ്ത്രീയ തെളിവുകളാണ് നിർണായകമായത്. ആത്മാർത്ഥ പ്രണയത്തിന് പകരമായി സ്വന്തം ജീവൻ തന്നെയാണ് ഷാരോണിന് ബലിയർപ്പിക്കേണ്ടി വന്നത്.
#Murder #LoveCrime #Poisoning #GreshmaCase #SharonDeath #KeralaNews