ഒളിവില്‍ കഴിയുകയായിരുന്ന പോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍

 


ADVERTISEMENT

പരപ്പനങ്ങാടി: (www.kvartha.com 07.05.2021) ഒളിവില്‍ കഴിയുകയായിരുന്ന പോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍. ചെട്ടിപ്പടിയിലെ കെ പി ഖാലിദിനെ (32) ആണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. 12 വയസള്ള മാനസിക വെല്ലുവിളി നേരിടുന്ന ആണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് അറസ്റ്റ്.
Aster_MIMS

പരപ്പനങ്ങാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐമാരായ രാധാകൃഷ്ണന്‍, ബാബുരാജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സഹദേവന്‍, രജീഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഫൈസല്‍, വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഒളിവില്‍ കഴിയുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ഒളിവില്‍ കഴിയുകയായിരുന്ന പോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍

Keywords:  News, Kerala, Crime, Police, Accused, Molestation, Case, Arrest, Pocso case accused arrested
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia