ജയരാജന്‍ എത്തിയതോടെ 'കൗണ്ട് ഡൗണ്‍' തുടങ്ങി; യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലയ്ക്കു പിന്നില്‍ സിപിഎം തന്നെയെന്ന് പികെ ഫിറോസ്; കണ്ണൂര്‍ ലോബിയുടെ ഇടപെടലും വാട്‌സ്ആപ്പ് സ്റ്റാറ്റസിന്റെ ഉദ്ധേശ്യവും അന്വേഷിക്കണമെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി
                                                 Oct 25, 2019, 11:16 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 മലപ്പുറം: (www.kvartha.com 25.10.2019) താനൂര്‍ അഞ്ചുടിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിനെ കൊലപ്പെടുത്തിയത് സിപിഎം ആണെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുമ്പ് ചെറിയ സംഘര്‍ഷമുണ്ടായപ്പോള്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് പ്രദേശത്ത് സമാധാനമുണ്ടാക്കിയതാണ്. കഴിഞ്ഞ ആറു മാസമായി തീരദേശത്ത് യാതൊരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്നും ഒരാഴ്ച മുമ്പ് പ്രദേശത്ത് പി ജയരാജന്‍ സന്ദര്‍ശനം നടത്തിയതോടെയാണ് കൊലയ്ക്കുള്ള കളമൊരുങ്ങിയതെന്നും പികെ ഫിറോസ് പറഞ്ഞു. 
 
പി ജയരാജന്റെ സന്ദര്‍ശനത്തിന് ശേഷം സി.പി.എം പ്രവര്‍ത്തകര്‍ 'കൗണ്ട് ഡൗണ്‍' എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും ഇസ്ഹാഖിനെ കൊലപ്പെടുത്തിയപ്പോഴാണ് വാട്‌സ്അപ്പ് സ്റ്റാറ്റസിന്റെ ഉദ്ധേശ്യം മനസ്സിലാക്കാനായതെന്നും അദ്ദേഹം കുറിച്ചു. കൊലയ്ക്കു പിന്നിലെ കണ്ണൂര്‍ ലോബിയുടെ ഇടപെടലും വാട്‌സ്അപ്പ് സ്റ്റാറ്റസിന്റെ ഉദ്ധേശ്യവും അന്വേഷിക്കണമെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
 
മലപ്പുറത്തിന്റെ തീരപ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടാക്കി സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കൊലപാതക രാഷ്ട്രീയം മലപ്പുറത്തേക്കും വ്യാപിപ്പിക്കാനുള്ള സിപിഎമ്മിന്റെ ഏത് ശ്രമത്തെയും ജനാധിപത്യ മാര്‍ഗ്ഗത്തില്‍ പാര്‍ട്ടി ചെറുത്ത് തോല്‍പ്പിക്കുമെന്നും ഫിറോസ് പറഞ്ഞു.
 
Keywords: News, Kerala, Murder, Crime, Malappuram, Firoz, CPM, Muslim-youth-League, P Jayarajan, Media, Facebook, pk firoz's facebook post about youth league activists murder

                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.