Robbery | പിലാത്തറയില്‍ 5 ക്ഷേത്ര ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം കവര്‍ന്നു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) പിലാത്തറ ചെറുവാച്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങള്‍ കവര്‍ന്ന നിലയില്‍. റോഡരികിലെയും ക്ഷേത്ര മതിലിനകത്തെയും രണ്ടു ഭണ്ഡാരങ്ങള്‍ പൊളിക്കാത്തനിലയിലാണ്. എല്ലാമാസവും സംക്രമ അടിയന്തിരത്തിനാണ് ഭണ്ഡാരങ്ങള്‍ തുറക്കാറുള്ളത്. അതുപ്രകാരം ബുധനാഴ്ച്ച അടിയന്തിരക്കാരും ഭാരവാഹികളും വന്നപ്പോഴാണ് ഭണ്ഡാരങ്ങള്‍ പൊളിച്ചു പണം കവര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
2,000 രൂപയോളം ഉണ്ടാകുമെന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്. ക്ഷേത്ര കമിറ്റി പ്രസിഡന്റ് എം കൃഷ്ണന്‍ പരിയാരം പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന നാലാമത്തെ മോഷണ മാണിത്. കഴിഞ്ഞ നവംബര്‍ അഞ്ചിന് മെഡികല്‍ കോളജില്‍ നിന്ന് ഏഴു മൊബൈല്‍ ഫോണുകളും തൊട്ടടുത്ത ദിവസം കുപ്പം, ഇരിങ്ങല്‍ എന്നിവടങ്ങളിലെ വീടുകളില്‍ നിന്ന് 29 പവനും 30,000 രൂപയും കവര്‍ന്നിരുന്നു.
Keywords: Kannur, News, Kerala, Temple, Robbery, Crime, Police, Pilathara: Roberry at 5 temple treasuries.

