മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിവിട്ടു; പഴയങ്ങാടിയിലെ റെസ്റ്റോറന്റിന് 50,000 രൂപ പിഴ

 
Pazhayangadi restaurant fined for wastewater discharge
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പൊതുജനങ്ങളുടെ നിരന്തര പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
● രണ്ടര ഇഞ്ച് വ്യാസമുള്ള പൈപ്പ് വഴി മലിനജലം ഒഴുക്കി വിടുന്നത് കണ്ടെത്തി.
● മാടായി ഗ്രാമപഞ്ചായത്ത് പരിധിയിലാണ് സംഭവം.

പഴയങ്ങാടി: (KVARTHA) മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കി വിട്ടതിനെ തുടർന്ന് കണ്ണൂർ പഴയങ്ങാടിയിലെ ഒരു റെസ്റ്റോറന്റിന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 50,000 രൂപ പിഴ ഈടാക്കി. മാടായി ഗ്രാമപഞ്ചായത്ത് പരിധിയിൽ പഴയങ്ങാടി പിലാത്തറ റോഡിൽ പ്രവർത്തിച്ചു വരുന്ന 'കഫെ കുൽഫി' എന്ന സ്ഥാപനത്തിനാണ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴ ചുമത്തിയത്.

Aster mims 04/11/2022

പൊതു ഓടയിലേക്ക് പാൽ നിറത്തിലുള്ളതും ദുർഗന്ധം വമിക്കുന്നതുമായ മലിനജലം ഒഴുക്കി വിടുന്നുവെന്ന പൊതുജനങ്ങളുടെ നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. 

പരിശോധനയിൽ കഫെ കുൽഫി എന്ന സ്ഥാപനത്തിൽ നിന്നു മലിനജലം ഒഴുക്കി വിടുന്നതായി കണ്ടെത്തുകയായിരുന്നു. പൊതു ഓടയുടെ സ്ലാബ് ഇളക്കി മാറ്റി നടത്തിയ പരിശോധനയിലാണ് രണ്ടര ഇഞ്ചോളം വ്യാസമുള്ള പൈപ്പ് വഴി മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കി വിടുന്നത് സ്ഥിരീകരിച്ചത്.

തുടർന്ന് ഉടൻ തന്നെ പൈപ്പ് അടപ്പിക്കുകയും ഓടയിൽ നിന്ന് എടുത്തു മാറ്റുകയും ചെയ്തു. മലിനജലം ടാങ്കിലേക്ക് തന്നെ ശാസ്ത്രീയ മാർഗത്തിൽ സംസ്കരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാനും സ്‌ക്വാഡ് സ്ഥാപന ഉടമയ്ക്ക് നിർദേശം നൽകി.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, മാടായി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജിത്ത് കുമാർ വി പി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ നീതു രവി തുടങ്ങിയവർ പങ്കെടുത്തു.

റസ്റ്റോറന്റിനെതിരെ എടുത്ത നടപടി ശരിയായ തീരുമാനമാണോ? ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക.

Article Summary: Pazhayangadi restaurant fined Rs 50,000 for discharging untreated wastewater into a public drain following public complaints.

#Pazhayangadi #Kannur #PollutionFine #CafeKulfi #PublicDrain #HealthSquad

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script