പയ്യന്നൂരിൽ സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവം; ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ

 
Photo of Greeshma who died in road accident
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മരിച്ചത് കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജീവനക്കാരി എം. ഗ്രീഷ്മ.
● വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
● കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
● അപകടമുണ്ടാക്കിയ ലോറിയും ഡ്രൈവറെയും മണിക്കൂറുകൾക്കകം പോലീസ് കസ്റ്റഡിയിലെടുത്തു.
● അന്നൂർ അമ്പലത്തിന് സമീപം താമസിക്കുന്ന യുഗേഷിന്റെ ഭാര്യയാണ് ഗ്രീഷ്മ.
● പയ്യന്നൂർ എസ്.ഐ. പി. യദുകൃഷ്ണനാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പയ്യന്നൂർ: (KVARTHA) ദേശീയ പാതയിൽ കണ്ടോത്ത് ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂൾ ജീവനക്കാരി മരിച്ച കേസിൽ ടാങ്കർ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. സുജിത് പ്രസാദിനെ (28) നെയാണ് പയ്യന്നൂർ എസ്.ഐ. പി.യദുകൃഷ്ണൻ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച (ഡിസംബർ 18) രാവിലെ 9.45 മണിയോടെയാണ് ദേശീയ പാതയിൽ കണ്ടോത്ത് വെച്ച് അപകടമുണ്ടായത്. അന്നൂർ അമ്പലത്തിന് സമീപം താമസിക്കുന്ന വി.എം. യുഗേഷിൻ്റെ ഭാര്യ എം.ഗ്രീഷ്മ (38) ആണ് അപകടത്തിൽ മരിച്ചത്. കടന്നപ്പള്ളി ഗവൺമെൻ്റ് ഹയർ സെക്കൻ്റി സ്കൂൾ ഓഫീസ് ജീവനക്കാരിയായിരുന്നു ഗ്രീഷ്മ.

Aster mims 04/11/2022

ഗ്രീഷ്മ സഞ്ചരിച്ച സ്കൂട്ടറിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു.

അപകടവിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് സംഭവത്തിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ അപകടമുണ്ടാക്കിയ ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ഡ്രൈവറുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.

ഈ വാർത്ത ഷെയർ ചെയ്ത് മറ്റുള്ളവരിലും എത്തിക്കൂ.

Article Summary: Payyanur police arrested a tanker lorry driver following a fatal accident that claimed the life of a school employee.

#PayyanurAccident #KannurNews #TankerLorryCrash #KeralaPolice #RoadSafety #Payyanur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia