പയ്യന്നൂരിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ


● പരിക്കേറ്റ ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
● സിസിടിവി ദൃശ്യങ്ങൾ നിർണായക തെളിവായി.
കണ്ണൂർ: (KVARTHA) പയ്യന്നൂരിനെ നടുക്കിയ കവർച്ചാ കേസിലെ പ്രതികൾ അറസ്റ്റിൽ. ഗ്യാസ് ഏജൻസി ജീവനക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിൽ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്ന് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് അജ്മൽ (23), മുഹമ്മദ് റുഫൈദ് (21), മുഹമ്മദ് റിസ്വാൻ (18) എന്നിവരെയാണ് പയ്യന്നൂർ എസ് ഐ പി യദുകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.

ബൈക്കിലെത്തിയ സംഘം ഗ്യാസ് ഏജൻസി ജീവനക്കാരനെ തടഞ്ഞുനിർത്തി 2,05,400 രൂപയടങ്ങിയ ബാഗാണ് പിടിച്ചുപറിച്ചു രക്ഷപ്പെട്ടത്. പയ്യന്നൂർ മഹാദേവഗ്രാമത്തിലെ ചുവ്വാട് കുഞ്ഞിവീട്ടിൽ സി കെ രാമകൃഷ്ണനാണ് (59) പിടിച്ചുപറിക്കിരയായത്. ചെറുകുന്ന് അന്നപൂർണേശ്വരി ഗ്യാസ് ഏജൻസി ജീവനക്കാരനായ രാമകൃഷ്ണൻ കളക്ഷനുമായി രാത്രി ഏഴരയോടെ വീട്ടിലേക്ക് പോവുകയായിരുന്നു.
കവർച്ചയ്ക്കിടെ വീഴ്ചയിൽ പരിക്കേറ്റ രാമകൃഷ്ണനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങൾ നിർണായകമായി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Three youths arrested for robbery in Payyanur, Kannur.
#Payyanur #Robbery #KeralaCrime #Kannur #PoliceArrest #Crime