ബൈക്ക് യാത്രികരെ ഇടിച്ചുവീഴ്ത്തി രണ്ടര ലക്ഷം രൂപ കവർന്നു; പയ്യന്നൂരിൽ സിസിടിവി ദൃശ്യങ്ങൾ തേടി പോലീസ്


● മൂന്ന് ദിവസമായി തന്നെ നിരീക്ഷിച്ചിരുന്നെന്ന് ഇരയായ രാമകൃഷ്ണൻ പറഞ്ഞു.
● വീഴ്ചയിൽ പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
● സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പയ്യന്നൂർ: (KVARTHA) മഹാദേവഗ്രാമത്തിൽ വൻ കവർച്ച. സ്വകാര്യ ഗ്യാസ് ഏജൻസിയുടെ കളക്ഷൻ ഏജന്റ് കൂടിയായ റിട്ട. റൂറൽ ബാങ്ക് ജീവനക്കാരൻ സി.കെ. രാമകൃഷ്ണനിൽ നിന്നാണ് രണ്ടര ലക്ഷം രൂപ കവർന്നത്.
ശനിയാഴ്ച വൈകീട്ട് ബൈക്കിലെത്തിയ സംഘം രാമകൃഷ്ണനെ ഇടിച്ചുവീഴ്ത്തി പണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി അക്രമിസംഘം തന്നെ നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് രാമകൃഷ്ണൻ പറഞ്ഞു.

വീഴ്ചയിൽ പരിക്കേറ്റ ഇദ്ദേഹം പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്യാനും മറക്കരുത്.
Article Summary: Gas agency employee robbed of 2.5 lakh in Payyanur.
#PayyanurRobbery #CrimeNews #KeralaCrime #GasAgency #Robbery #KeralaNews