മദ്യലഹരിയിൽ അമിതവേഗം: ഓട്ടോയിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; യുവാവിനെതിരെ നരഹത്യാ കേസ്

 
Image of a severely damaged vehicle at an accident scene
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● അപകടമുണ്ടാക്കിയ കാർ ഡ്രൈവർ അഭിജിത്തിനെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.
● മദ്യലഹരിയിൽ വാഹനമോടിച്ചതിന് നരഹത്യയ്ക്ക് കേസെടുത്തു.
● നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ബൈക്കുകളിലും ഇടിച്ചു.
● കാറിലുണ്ടായിരുന്ന നാലുപേരിൽ മൂന്ന് പേർ ഓടിരക്ഷപ്പെട്ടു.
● പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവറുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

പയ്യന്നൂർ: (KVARTHA) മദ്യലഹരിയിൽ അമിതവേഗതയിൽ കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ ഓട്ടോറിക്ഷാ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അപകടം വരുത്തിയ യുവാവിനെ പയ്യന്നൂർ പൊലീസ് നരഹത്യയ്ക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തു.

തൃക്കരിപ്പൂർ ഉടുമ്പുന്തല മസ്‌ക്കറ്റ് റോഡിൽ താമസിക്കുന്ന മെട്ടമ്മൽ സ്വദേശി എൻ. കബീറിൻ്റെ ഭാര്യ കൊവ്വൽ ഹൗസിൽ ഖദീജ (58) യാണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി 9.15 മണിയോടെയാണ് അപകടം നടന്നതെന്നാണ് പൊലീസ് അറിയിച്ചത്.

Aster mims 04/11/2022

കേളോത്ത് ഭാഗത്തുനിന്നും അമിത വേഗതയിൽ വന്ന കാർ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ തേജസ് വസ്ത്രാലയത്തിന് അടുത്ത് വെച്ച് ഖദീജ സഞ്ചരിച്ച ഓട്ടോറിക്ഷയിലിടിച്ചാണ് അപകടമുണ്ടായത്. പയ്യന്നൂരിലെ ആശുപത്രിയിൽ നിന്നും ഉടുമ്പുന്തലയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഖദീജയെന്നാണ് പരാതിയിൽ പറയുന്നത്.

കാറിടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ പൂർണ്ണമായും തകരുകയും, ഗുരുതരമായി പരിക്കേറ്റ ഖദീജയെ ഉടൻതന്നെ കണ്ണൂരിലെ എ.കെ.ജി. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പൊലീസ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവർ കുഞ്ഞിമംഗലം ചെറാട്ട് കുന്നിൻ കിഴക്കേ എം. അനീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

നിയന്ത്രണം വിട്ട കാർ പിന്നീട് സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കുകളിലും ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഭയന്ന ആളുകൾ ഓടി രക്ഷപ്പെട്ടു. പഴയ ബസ് സ്റ്റാൻഡിന് സമീപം വെച്ചാണ് കാർ നിന്നത്. നാലംഗ സംഘം സഞ്ചരിച്ച കാറിലുണ്ടായിരുന്നവരിൽ മൂന്ന് പേർ അപകടം നടന്ന ഉടൻതന്നെ ഓടി രക്ഷപ്പെട്ടു.

കാറോടിച്ച അഭിജിത്തിനെ (25) പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെ. എൽ. 07. ബി.കെ. 8383 നമ്പർ കാർ ഓടിച്ച അഭിജിത്തിനെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. മരിച്ച ഖദീജയുടെ മൃതദേഹം പയ്യന്നൂർ എസ്.ഐ. പി. യദുകൃഷ്ണനും സംഘവും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

മരിച്ച ഖദീജയുടെ മക്കൾ: കെ. മൻസൂർ (ചിക്കൻ സ്റ്റാൾ), സുഹറാബി, സുനൈത, സുമയ്യ, അക്ബർ (ഓട്ടോ ഡ്രൈവർ). മരുമക്കൾ: മുസ്തഫ (തായിനേരി), അബ്ദുൾ ഖാദർ (കാങ്കോൽ), ഹാഷിം (തലിച്ചാലം), ആയിഷ (പേക്കടം).

ഈ വാർത്ത ഷെയർ ചെയ്ത് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: Homemaker Khadeeja (58) died in a drunk driving accident in Payyanur; the driver, Abhijith, was arrested for culpable homicide.

#PayyanurAccident #DrunkDriving #CulpableHomicide #RoadSafety #KeralaNews #FatalAccident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script