പ്രായമായ അമ്മൂമ്മയെ മർദ്ദിച്ച പേരക്കുട്ടി അറസ്റ്റിൽ; വയോധിക മരണത്തിന് കീഴടങ്ങി

 
 Photo of Karthyayini, the elderly woman who died in Payyanur 
 Photo of Karthyayini, the elderly woman who died in Payyanur 

Photo: Arranged

● മരിച്ചത് കണ്ടങ്കാളിയിലെ കാർത്ത്യായനി (88).
● ഈ മാസം 11നാണ് പേരക്കുട്ടി ആക്രമിച്ചത്.
● ആദ്യം കട്ടിലിൽ നിന്ന് വീണെന്ന് വീട്ടുകാർ പറഞ്ഞു.
● ഹോം നഴ്സിന്റെ മൊഴി കേസിന് വഴിത്തിരിവായി.
● കുടുംബസ്വത്ത് തർക്കമാണ് ആക്രമണ കാരണം.
● പ്രതി റിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
● വധശ്രമം കൊലക്കേസായി മാറ്റി.

കണ്ണൂർ: (KVARTHA) പയ്യന്നൂരിൽ പേരക്കുട്ടിയുടെ മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധിക പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. പയ്യന്നൂർ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം മണിയറ വീട്ടിൽ കാർത്ത്യായനി (88) ആണ് ബുധനാഴ്ച രാത്രി 10 മണിയോടെ മരിച്ചത്.

ഈ മാസം 11ന് ഉച്ചയോടെ കാർത്ത്യായനിയമ്മയുടെ മകൾ ലീലയുടെ മകൻ റിജുവാണ് ഇവരെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കാർത്ത്യായനിയെ ആദ്യം പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആദ്യം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി.

കാർത്ത്യായനി കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് വീട്ടുകാർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇവരെ പരിചരിച്ചിരുന്ന ഹോം നഴ്സ് ആലക്കോട് ഉദയഗിരി സ്വദേശിനി അമ്മിണി രാമകൃഷ്ണൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.

കുടുംബസ്വത്ത് വീതം വെച്ചപ്പോൾ കാർത്ത്യായനിയുടെ സംരക്ഷണ ചുമതല മകൾ ലീല ഏറ്റെടുത്തിരുന്നു. അതിനാൽ കാർത്ത്യായനിയുടെ പേരിലുണ്ടായിരുന്ന വീട് ലീലയ്ക്ക് നൽകി. പിന്നീട് ലീല ആ വീട് വാടകയ്ക്ക് നൽകുകയും അമ്മയെയും കൂട്ടി കണ്ടങ്കാളിയിലെ വീട്ടിലേക്ക് താമസം മാറ്റുകയും ചെയ്തു. പരിചരണത്തിനായി ഹോം നഴ്സിനെയും നിയമിച്ചു. റിജുവിന്റെ ഭാര്യ ഇരട്ടക്കുട്ടികളുമായി വീട്ടിലെത്തിയതിന് ശേഷം കാർത്ത്യായനിയെ ഒന്നിച്ച് താമസിപ്പിക്കുന്നതിലുള്ള വിരോധം കാരണം റിജു ആക്രമിച്ചുവെന്നാണ് കേസ്.

പൂക്കുടി ചിണ്ടനാണ് കാർത്ത്യായനിയുടെ ഭർത്താവ്. മക്കൾ: ലീല, പരേതനായ ഗംഗാധരൻ. മരുമക്കൾ: ചന്ദ്രൻ, യമുന. സഹോദരങ്ങൾ: പത്മനാഭൻ (റിട്ട. പഞ്ചാബ് നാഷണൽ ബാങ്ക്), വേലായുധൻ (റിട്ട. സി.ഐ.എസ്.എഫ്), പരേതരായ കരുണാകരൻ (റിട്ട. എയർഫോഴ്സ്), രാഘവൻ (റിട്ട. സി.ഐ.എസ്.എഫ്).

പ്രതി റിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ നേരത്തെ ചുമത്തിയിരുന്നത് വധശ്രമത്തിനുള്ള കേസ് ആണ്. ഇത് കൊലക്കേസായി മാറ്റുമെന്ന് പോലീസ് അറിയിച്ചു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. 


Summary: An 88-year-old woman in Payyanur, Kerala, succumbed to injuries after being severely beaten by her grandson, reportedly due to a property dispute. The grandson has been arrested, and the case upgraded to murder.

#KeralaCrime, #Payyanur, #GrandsonArrested, #ElderAbuse, #PropertyDispute, #NewsUpdate 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia