കത്തിമുനയിൽ വീട്ടമ്മ: പയ്യന്നൂരിൽ പട്ടാപ്പകൽ സ്വർണ്ണക്കവർച്ച!

 
House in Payyanur where gold robbery occurred

Photo: Arranged

ADVERTISEMENT

  • മോഷ്ടാവ് നീല മഴക്കോട്ട് ധരിച്ചയാളായിരുന്നു.

  • സാവിത്രിയെ തള്ളിയിട്ട ശേഷം മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.

  • പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

  • മോഷ്ടാവ് ഉപേക്ഷിച്ച കത്തി പോലീസ് കണ്ടെടുത്തു.

  • സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

കണ്ണൂർ: (KVARTHA) പയ്യന്നൂരിൽ പകൽ വെളിച്ചത്തിൽ വീടിനുള്ളിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി രണ്ടേകാൽ പവൻ സ്വർണമാലയും കമ്മലും കവർന്നു. 

വ്യാഴാഴ്ച രാവിലെ പത്തരയോടെ പയ്യന്നൂർ അന്നൂർ കൊരവയിലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെരുമ്പയിലെ വർക്ക്‌ഷോപ്പിൽ ജോലി ചെയ്യുന്ന രവീന്ദ്രന്റെ ഭാര്യ കുണ്ടത്തിൽ സാവിത്രിയുടെ (66) മൂന്ന് പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

Aster_MIMS

വ്യാഴാഴ്ച രാവിലെ എട്ടരയോടെ രവീന്ദ്രൻ ജോലിക്ക് പോയതിന് ശേഷം സാവിത്രി വീട്ടിൽ തനിച്ചായിരുന്നു. ഇവരുടെ രണ്ട് പെൺമക്കളും ഭർത്താക്കന്മാരുടെ വീടുകളിലാണ് താമസം. അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെ പത്തരയോടെ വീടിന്റെ കോളിംഗ് ബെൽ കേട്ട് വാതിൽ തുറന്നപ്പോൾ നീല മഴക്കോട്ട് ധരിച്ച ഒരാൾ അകത്തേക്ക് കയറി. 

വാതിൽ കുറ്റിയിട്ട ശേഷം സാവിത്രിയുടെ കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വായിൽ തുണി തിരുകി, കഴുത്തിലുണ്ടായിരുന്ന രണ്ടേകാൽ പവൻ തൂക്കമുള്ള സ്വർണ്ണ താലിമാലയും കമ്മലും പറിച്ചെടുത്ത ശേഷം സാവിത്രിയെ തള്ളിയിട്ടു. അവശയായ വീട്ടമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും കവർച്ചക്കാരൻ ഓടി രക്ഷപ്പെട്ടിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടിൽ നിന്ന് മോഷ്ടാവ് ഉപേക്ഷിച്ച കത്തി പോലീസ് കണ്ടെത്തിയിട്ടുണ്ട്. റോഡരികിലെ കടയിൽ നിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായം താഴെ കമന്റ് ചെയ്യുക.

Article Summary: Daytime gold heist in Payyanur, housewife robbed at knifepoint.

#PayyanurRobbery #GoldHeist #KeralaCrime #HousewifeAttack #DaylightRobbery #KannurNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia