പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ ട്രാവലർ പിന്തുടർന്നു പിടികൂടി; 2.7 കിലോ കഞ്ചാവുമായി അഞ്ചുപേർ അറസ്റ്റിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കർണ്ണാടകയിൽനിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവ്.
● പയ്യന്നൂർ പോലീസും റൂറൽ ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് പിടികൂടിയത്.
● ശനിയാഴ്ച രാവിലെ 9.45 മണിയോടെ എടാട്ട് വെച്ചാണ് അറസ്റ്റ്.
● പെരുമ്പ പാലത്തിന് സമീപം നിർത്താതെ പോയതിനെ തുടർന്ന് പിന്തുടർന്നു പിടികൂടി.
● കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ. എൽ . 42. കെ. 3122 നമ്പർ ട്രാവലർ കസ്റ്റഡിയിലെടുത്തു.
പയ്യന്നൂർ: (KVARTHA) കർണ്ണാടകയിൽനിന്നും വിൽപ്പനയ്ക്കായി കൊണ്ടുവരികയായിരുന്ന മൂന്ന് കിലോയോളം കഞ്ചാവുമായി അഞ്ചുപേരെ പയ്യന്നൂരിൽ വെച്ച് പോലീസ് പിടികൂടി. ടെമ്പോ ട്രാവലറിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പയ്യന്നൂർ പോലീസും റൂറൽ ജില്ല പോലീസ് മേധാവി അനുജ്പലിവാൾ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടിച്ചെടുത്തത്.
സബിൻ വർഗീസ് (25), സബിൻ്റെ സഹോദരൻ സരിൻ വർഗീസ് (25), കാർലോസ് എന്ന കുര്യാക്കോസ് (25), പി.ജി. അശ്വിൻ പ്രസാദ് (29), കെ.വി.അഭിജിത് (25) എന്നിവരെയാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
ശനിയാഴ്ച രാവിലെ 9.45 മണിയോടെ ദേശീയ പാതയിൽ സർവ്വീസ് റോഡിൽ എടാട്ട് കണ്ണങ്ങാട്ട് ക്ഷേത്ര റോഡിന് സമീപം വെച്ചാണ് അഞ്ചംഗ സംഘം പിടിയിലായത്. ഇവരിൽ നിന്നും 2.746 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായും പോലീസ് വ്യക്തമാക്കി. എസ്.ഐ.പി. യദുകൃഷ്ണൻ്റെ നേതൃത്വത്തിലാണ് പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
പെരുമ്പ പാലത്തിന് സമീപം വെച്ച് ട്രാവലറിന് പോലീസ് കൈനീട്ടിയെങ്കിലും വാഹനം നിർത്താതെ പോയതിനെ തുടർന്ന് പോലീസ് സംഘം പിന്തുടർന്ന് എടാട്ട് വെച്ച് ഇവരെ പിടികൂടുകയായിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു.
കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ. എൽ . 42. കെ. 3122 നമ്പർ ട്രാവലർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിൽപന ലക്ഷ്യമിട്ടാണ് ഇവർ കഞ്ചാവ് കടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: Five people were arrested in Payyannur with $2.746$ kg of Ganja in a Tempo Traveller.
#GanjaSeizure #Payyannur #KeralaPolice #DrugTrafficking #DansafSquad #Kannur
