Assault | 'പത്തനംതിട്ടയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു':; രണ്ട് പേർ അറസ്റ്റിൽ


● പെൺകുട്ടിയുടെ അയൽവാസിയായ 16 വയസുകാരനും മറ്റൊരു യുവാവുമാണ് പിടിയിലായത്.
● ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പത്തനംതിട്ട: (KVARTHA) ജില്ലയിലെ അടൂരിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അയൽവാസിയായ 16 വയസുകാരനും മറ്റൊരു യുവാവുമാണ് പിടിയിലായത്.
ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത ആൺകുട്ടി വായ മൂടി കാട്ടിലുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് ഇയാളും മറ്റൊരു യുവാവും ചേർന്ന് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി.
ഈ വാർത്ത പങ്കിടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Two suspects have been arrested for allegedly assaulting a 5th-grade girl in Pathanamthitta after a complaint from the victim's family.
#PathanamthittaNews, #Assault, #KeralaNews, #CrimeNews, #AdurPolice, #Arrests