Arrested | 'ഡോക്ടര്‍ക്കെതിരെ തെറിവിളിയും ഭീഷണിയും'; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) ഡോക്ടറെ തെറിവിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പറക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട വിഷ്ണു വിജയനാണ് അറസ്റ്റിലായത്. അടൂര്‍ പറക്കോട് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിയാണ് തെറി വിളിച്ചതെന്ന് പൊലീസ് പറഞ്ഞു.

Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വിഷ്ണു ഡോക്ടറോട് ആദ്യം തട്ടിക്കയറി. കിടത്തി ചികില്‍സ വേണമെന്ന് ആവശ്യപ്പെട്ടു. കിടത്തി ചികില്‍സ ആശുപത്രിയില്‍ ഇല്ലെന്ന് പറഞ്ഞതോടെ തട്ടിക്കയറി. പിന്നീട് ഡോക്ടറെ തെറിവിളിച്ചു. ഇതിനിടയില്‍ പ്രശ്‌നത്തില്‍ ഇടപെട്ട ആളുടെ കണ്ണില്‍ വിഷ്ണു മുളക് പൊടി സ്‌പ്രേ ചെയ്തു. വിഷ്ണു നിരവധി കേസുകളില്‍പെട്ടയാള്‍ ആണ്. ഇയാള്‍ക്കെതിരെ കാപ്പാ നിയമം ചുമത്തി.

Arrested | 'ഡോക്ടര്‍ക്കെതിരെ തെറിവിളിയും ഭീഷണിയും'; യുവാവ് അറസ്റ്റില്‍

Keywords: Pathanamthitta, News, Kerala, Arrest, Arrested, Crime, Pathanamthitta: Man arrested for attack against doctor. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia