Arrested | തമിഴ്‌നാട്ടില്‍ 105 കിലോ കഞ്ചാവ് പിടിച്ച സംഭവം; മുഖ്യപ്രതി അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട: (KVARTHA) തമിഴ്‌നാട്ടിലെ തെങ്കാശി ശിവഗിരി ചെക് പോസ്റ്റില്‍ 105 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. അജ്മലിനെയാണ് (27) ഇളമണ്ണൂരിലെ ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടിയത്. ഒക്ടോബര്‍ ഏഴിന് കൊല്ലം തിരുമംഗലം പാതയിലെ ശിവഗിരി ചെക് പോസ്റ്റില്‍ വച്ചാണ് വാഹനത്തില്‍ കൊണ്ടുവരുകയായിരുന്ന 105 കിലോ കഞ്ചാവ് തമിഴ്‌നാട് പൊലീസ് പിടികൂടിയത്.
Aster mims 04/11/2022

പൊലീസ് പറയുന്നത്: ഡ്രൈവര്‍ തമിഴ്‌നാട്ടുകാരനായ മുരുഗാനന്ദം, എറണാകുളം ജില്ലയിലെ ബശീര്‍ എന്നിവരെ കഞ്ചാവ് പിടികൂടിയ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കഞ്ചാവ് ഇടപാടില്‍ അജ്മലിന്റെ പങ്ക് കണ്ടെത്തിയത്. രഹസ്യാന്വേഷണ വിഭാഗവും തമിഴ്‌നാട് പൊലീസും വിവരങ്ങള്‍ അടൂര്‍ പൊലീസിനെ അറിയിച്ചു. കൂട്ടുപ്രതികള്‍ പിടിയിലായതറിഞ്ഞ് അജ്മല്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന്, അടൂരെത്തിയ തമിഴ്‌നാട് പൊലീസ്, ജില്ല പൊലീസ് മേധാവി വി അജിത്തിനോട് അടൂര്‍ പൊലീസിന്റെ സഹായം തേടി. 

Arrested | തമിഴ്‌നാട്ടില്‍ 105 കിലോ കഞ്ചാവ് പിടിച്ച സംഭവം; മുഖ്യപ്രതി അറസ്റ്റില്‍

തുടര്‍ന്ന് അടൂര്‍ പൊലീസും നാര്‍കോടിക് സെല്‍ ഡിവൈഎസ്പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ചേര്‍ന്ന്, പല സംഘങ്ങളായി തിരിഞ്ഞ് മൂന്ന് ദിവസമായി പ്രതിയെ തിരഞ്ഞുവരുകയായിരുന്നു. രഹസ്യമായി നടത്തിയ നീക്കത്തില്‍ ഇളമണ്ണൂരിലെ ഒളിവ് സങ്കേതം വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

അതേസമയം കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് വിശദമായ അന്വേഷണം നടന്നുവരുകയാണെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു. വടക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് തുച്ഛമായ വിലയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ചശേഷം, ഉയര്‍ന്ന തുകക്ക് കച്ചവടം നടത്തുന്നതാണ് പ്രതികളുടെ രീതി. പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവരെ കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു. 

Keywords: News, Kerala, Crime, Police, Case, Pathanamthitta, Ganja, Seized, Accused, Arrested, Pathanamthitta: 105 kg ganja seized; Accused arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script