![Passenger Kills Bus Conductor in Tamil Nadu Over Ticket Dispute](https://www.kvartha.com/static/c1e/client/115656/uploaded/7248b52232c44b533fd6fb25b56b415d.webp?width=730&height=420&resizemode=4)
![Passenger Kills Bus Conductor in Tamil Nadu Over Ticket Dispute](https://www.kvartha.com/static/c1e/client/115656/uploaded/7248b52232c44b533fd6fb25b56b415d.webp?width=730&height=420&resizemode=4)
● ബസ് കണ്ടക്ടർ മരിച്ച സംഭവത്തിൽ വെല്ലൂര്‍ സ്വദേശി ഗോവിന്ദന്‍ (53) പോലീസ് പിടിയിലായി.
● ജഗന്റെ മരണത്തെതുടർന്ന് എംടിസി ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി.
ചെന്നൈ: (KVARTHA) സർക്കാർ ബസിൽ യാത്ര ചെയ്തയാൾ കണ്ടക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയതായി പരാതി. സൈദാപേട്ട ചിന്ന മൗണ്ട് വാത്തിയാര്‍ സ്വദേശിയായ ജഗൻ കുമാർ (52) ആണ് ഈ ദാരുണമായ സംഭവത്തിൽ മരിച്ചത്.
ബസ് കണ്ടക്ടർ മരിച്ച സംഭവത്തിൽ വെല്ലൂര്‍ സ്വദേശി ഗോവിന്ദന്‍ (53) പോലീസ് പിടിയിലായി. കഴിഞ്ഞ ദിവസം വൈകുന്നേരം ഭാരതിനഗറിൽ നിന്ന് കോയമ്പേടിലേക്കുള്ള സർക്കാർ ബസിലാണ് അക്രമം ഉണ്ടായത്.
പൊലീസ് പറയുന്നത്: ബസിൽ യാത്ര ചെയ്തിരുന്ന ഗോവിന്ദനോട് ടിക്കറ്റ് എടുക്കാൻ കണ്ടക്ടർ ജഗൻ കുമാർ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ഗോവിന്ദൻ കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് കണ്ടക്ടർ ബസിൽ തളർന്നുവീണു. ഇരുവരേയും കില്‍പ്പോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജഗൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അമിഞ്ചിക്കരൈ പോലീസ് കൊലപാതകക്കുറ്റത്തിന് ഗോവിന്ദനെ അറസ്റ്റ് ചെയ്തു. സംഭവസമയം പ്രതി മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു.
ജഗന്റെ മരണത്തെതുടർന്ന് എംടിസി ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. തങ്ങൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കിത്തരണമെന്ന് അവർ ആവശ്യപ്പെട്ടു.
#Chennai #TamilNadu #India #busconductor #murder #crime #violence #publictransport