ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിന്നും യാത്രക്കാരൻ്റെ പണമടങ്ങിയ ബാഗ് കവർന്നു; പ്രതി അറസ്റ്റിൽ
ADVERTISEMENT
● സന്തോഷ് ഐസക് (എന്നയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു
● പന്നിയൂർ സ്വദേശി കെ കെ ജലീലിൻ്റെ 12,000 രൂപയും ഫോണുമാണ് മോഷണം പോയത്
● പ്രതി ഒരു കൊലക്കേസിലും അഞ്ച് അടിപിടിക്കേസുകളിലും ഉൾപ്പെട്ടയാൾ
● ജൂലൈ 17 പുലർച്ചെ നടന്ന മോഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ നിർണായകമായി
കണ്ണൂർ: (KVARTHA) തളിപ്പറമ്പിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിന്നു പണമടങ്ങിയ ബാഗും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതി പൊലീസ് പിടിയിൽ. സന്തോഷ് ഐസക്കിനെയാണ് (48) തളിപ്പറമ്പ് ഡിവൈഎസ്പി വി വി മനോജിൻ്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അഞ്ച് അടിപിടിക്കേസുകളിലും ഒരു കൊലക്കേസിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച (ജൂലൈ 21) ഉച്ചയോടെ എടക്കോത്തുവെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
മോഷണം പുലർച്ചെ
പന്നിയൂരിലെ കസ്തൂരിപ്പറമ്പിൽ വീട്ടിൽ കെ കെ ജലീലിൻ്റെ 12,000 രൂപയും മൊബൈൽ ഫോണും രണ്ട് ആധാർ കാർഡും അടങ്ങിയ ബാഗ് ജൂലൈ 17 പുലർച്ചെ 3.30-നും 3.45-നും ഇടയിലുള്ള സമയത്താണ് ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വെച്ച് പ്രതി കവർന്നത്. സംഭവസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്.
അന്വേഷണ സംഘം
ഇൻസ്പെക്ടർ എം അജിത്കുമാർ, എസ്ഐ പി യദുകൃഷ്ണൻ, എസ്ഐ കെ പി മനോജ്, സീനിയർ സിപിഒമാരായ പി വി വിജേഷ്, കമലേഷ്, സ്ക്വാഡ് അംഗങ്ങളായ ടി വി വിജേഷ്, പ്രമീഷ്, ഡ്രൈവർ സിപിഒ രമേശൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക
Article Summary: Police arrested a man in Taliparamba for stealing a bag containing cash and a mobile phone from a bus waiting shed.
#KannurNews #Taliparamba #KeralaPolice #CrimeNews #TheftCase #KeralaCrime #AmmuNews
