പ്രണയ വിവാഹം: 'യുവാവിന് നേരെ വധശ്രമം'; ബിജെപി നേതാവ് അറസ്റ്റിൽ


● അന്യമത വിവാഹത്തിന്റെ പേരിലാണ് ആക്രമണം.
● പിലാത്തറ സി.എം നഗറിലാണ് സംഭവം.
● 'ക്രിക്കറ്റ് ബാറ്റ്, കല്ല് എന്നിവ ഉപയോഗിച്ചാണ് ആക്രമിച്ചത്.'
● പരുക്കേറ്റയാള്‍ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ.
● മറ്റൊരു പ്രതി ഒളിവിലാണെന്ന് പൊലീസ്.
പരിയാരം: (KVARTHA) അന്യമതത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. പിലാത്തറ സി.എം നഗറിൽ എൻ. നൗഫലിനെ (28) ആക്രമിച്ച സംഭവത്തിൽ ബിജെപി മുൻ മാടായി മണ്ഡലം പ്രസിഡന്റും ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറിയുമായിരുന്ന റിനോയി ഫെലിക്‌സിനെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ദാവീദ് ഒളിവിലാണ്.
ഹിന്ദുമത വിശ്വാസിയായ യുവതിയെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് നൗഫൽ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. വെള്ളിയാഴ്ച രാത്രി 8:45ന് സി.എം നഗറിൽ വെച്ച് പ്രതികൾ തടഞ്ഞുനിർത്തി ക്രിക്കറ്റ് ബാറ്റ് കൊണ്ട് കാൽമുട്ട് തകർക്കുകയും മുഖത്ത് പാറക്കല്ല് കൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ നൗഫൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ നൗഫൽ അഞ്ചു വർഷത്തിലേറെയായി പിലാത്തറയിലാണ് താമസിക്കുന്നത്.
മതപരമായ വിദ്വേഷം ആക്രമണത്തിലേക്ക് നയിക്കുന്നത് എങ്ങനെ? ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. വാർത്ത ഷെയർ ചെയ്യുക.
Article Summary: A BJP leader was arrested for the attempted murder of a man who married a woman from a different religion in Pariyaram. The attack, driven by religious animosity, left the victim seriously injured. Another accused is still at large.
#Pariyaram, #ReligiousViolence, #BJPLeaderArrested, #AttemptedMurder, #InterfaithMarriage, #KeralaCrime