ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ചെറുപറമ്പിലെ പുതിയ വീട്ടിൽ യൂസഫാണ് മരിച്ചത്.
● താഴെ കുന്നോത്ത് പറമ്പ് ചെറുപ്പറമ്പ് റോഡിലാണ് അപകടം.
● നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂർ: (KVARTHA) പാനൂർ കുന്നോത്ത് പറമ്പിൽ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചെറുപറമ്പിലെ പുതിയ വീട്ടിൽ യൂസഫ് (70) ആണ് അപകടത്തിൽ മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി താഴെ കുന്നോത്ത് പറമ്പ് ചെറുപ്പറമ്പ് റോഡിലാണ് അപകടം നടന്നത്. യൂസഫ് സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർ ലോറി വന്നിടിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ ചേർന്ന് യൂസഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: സൈനബ. മക്കൾ: സുഹൈൽ (എഞ്ചിനീയർ), സുഹൈജ്, അയ്മു (ഇരുവരും ഡോക്ടർ. എല്ലാവരും ഗൾഫിലാണ്), പരേതയായ ജുബൈരിയ. സഹോദരങ്ങൾ: പരേതരായ കാദർ ഹാജി, മുഹമ്മദ്.
ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Scooter rider Yoosuf (70) died after a tipper lorry hit his scooter in Panoor Kunnonth Paramba, Kannur.
#Panoor #Accident #Kannur #TipperLorry #RoadSafety #Tragedy
